വെള്ളിയാഴ്‌ച, സെപ്റ്റംബർ 30, 2011

പൂമ്പാറ്റ

പൂമ്പാറ്റ മാസങ്ങളല്ല നിമിഷങ്ങളാണ് എണ്ണുന്നത് എന്നിട്ടും അതിന് ആവശ്യത്തിന് സമയമുണ്ട്
-രബീന്ദ്രനാഥ ടാഗോര്‍ -

വ്യാഴാഴ്‌ച, സെപ്റ്റംബർ 29, 2011

കാലം

കടന്നു പോകുന്ന വര്‍ഷങ്ങളെ നോക്കിയല്ല മറിച്ച് ഒരാള്‍ എന്ത് ചെയ്യുന്നു എന്ത് ഉള്‍ക്കൊള്ളുന്നു എന്ത് നേടുന്നു
എന്നത് നോക്കിയാണ് കാലത്തെ അളക്കുന്നത്
-ജവഹര്‍ലാല്‍നെഹ്റു-

ബുധനാഴ്‌ച, സെപ്റ്റംബർ 28, 2011

ടെക്നോളജി

ടെക്നോളജി വിചിത്രമായ ഒരു സംഗതിയാണ്.ഒരു കൈ കൊണ്ട് അത് മഹത്തായ സമ്മാനങ്ങള്‍ നിങ്ങള്‍ക്ക് തരുന്നു മറുകൈ കൊണ്ട് അത് നിങ്ങളെ പിറകില്‍ നിന്ന് കുത്തുന്നു.
- സി.വി.സ്നോ -

ചൊവ്വാഴ്ച, സെപ്റ്റംബർ 27, 2011

അധികാരം

അധികാരം ദുഷിപ്പിക്കുമെന്ന് പറയാറുണ്ട് ദുഷിക്കാതിരിക്കാനുള്ളവരെ അധികാരം ആകര്‍ഷിക്കുമെന്ന് പറയുന്നതാണ്
കൂടുതല്‍ ശരി.വിവേകികള്‍ക്ക് അധികാരത്തെക്കാള്‍ പ്രിയപ്പെട്ട പലതും വേറെയുണ്ട്.
- ഡേവിഡ് ബ്രിന്‍ -

തിങ്കളാഴ്‌ച, സെപ്റ്റംബർ 26, 2011

പതനം

ജീവിച്ചിരിക്കുന്നതിലെ മഹത്തായ വിജയം പതനത്തിലല്ല ഓരോ പതനത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതി
ലാണ് - നെല്‍സണ്‍ മണ്ടേല -

ഞായറാഴ്‌ച, സെപ്റ്റംബർ 25, 2011

മലയാള സാഹിത്യം

1.എഴുത്തച്ഛനെ പുതുമലയാണ്മതന്‍ മഹേശ്വരന്‍ എന്നു വിശേഷിപ്പിച്ചത് ആധുനിക കവിത്രയത്തിലെ ആരാണ്?
2.പ്രത്യുപകാരം മറക്കുന്ന പുരുഷന്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന പ്രഖ്യാതമായ ഈരടികളാരുടേതാണ്?
3.മലയാള ഭാഷയിലെ പാന എന്ന കവിതാപ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ് ആര്?
4.മലയാള സന്ദേശ കാവ്യങ്ങളില്‍ ഏറ്റവും പ്രാചീനമായതേത്?
5.കേരളത്തിന്‍റെ ശാകുന്തളമാണ് ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥ എന്ന് പ്രസ്താവിച്ചതാരാണ്?
6.കേരളപാണിനീയം എന്ന വ്യാകരണഗ്രന്ഥത്തിന്‍റെ രചനയിലൂടെ കേരളപാണിനി ബിരുദം നേടിയതാര്?
7.ഇല്ല ദാരിദ്ര്യാര്‍ത്തിയോളം വലുതായിട്ടൊരാര്‍ത്തിയും എന്ന പരിദേവനത്തിലൂടെ ദാരിദ്ര്യത്തിന്‍റെ തീക്ഷ്ണത അവതരിപ്പിച്ച കവിയാര്?
8.സ്നേഹമാഹാത്മ്യമാണ് ആശാന്‍ കാവ്യങ്ങളുടെ അടിസ്ഥാനം. ഒരു സ്നേഹം എന്നുകൂടി പേരുള്ള അദ്ദേഹത്തിന്‍റെ കൃതിയേത്?
9.പൂന്താനവും മേല്‍പ്പത്തൂരും സമകാലികരാണെന്ന ഐതീഹ്യത്തെ ആസ്പദമാക്കി മഹാകവി വള്ളത്തോള്‍ രചിച്ച കവിതയേത്?
10.അടിയനിയുമുണ്ടാം ജന്മനെന്നാലതെല്ലാമടി മുതല്‍ മുടിയോളം നിന്നിലാകട്ടെ തായെ ദേശാഭിമാനം തുളുമ്പുന്ന ഈ വരികള്‍ ആരുടേതാണ്?
11.കാഞ്ചനക്കൂടിന്‍റെ അഴികള്‍ കൊത്തിമുറിച്ച പഞ്ചവര്‍ണക്കിളി എന്ന് വള്ളത്തോളിനെ വിശേശിപ്പിച്ചതാര്?
12.ഓമനതിങ്കള്‍ കിടാവോ എന്ന താരാട്ടുപാട്ടിന്‍റെ കര്‍ത്താവായ ഇരിയിമ്മന്‍ തമ്പിയുടെ സംഗീതജ്ഞയായ പുത്രിയുടെ പേരെന്ത്?
13.മലയാളത്തിന്‍റെ ഓര്‍ഫ്യൂസ് എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് ആരെയാണ്?
14.നോണ്‍സെന്‍സ് കവിതകളെന്ന പേരില്‍ ആദ്യത്തെ സമാഹാരമിറക്കിയ കവിയാര്?
15.വെളിച്ചം ദു:ഖമാണുണ്ണീതമസല്ലോ സുഖപ്രദം- ഈ വരികള്‍ ആരുടേതാണ്?
16.അറബിപ്പൊന്ന് എന്ന നോവല്‍ മലയാളത്തിലെ രണ്ടു നോവലിസ്റ്റുകള്‍ ചേര്‍ന്നെഴുതിയതാണ്. എന്‍ .പി.മുഹമ്മദാണ് ഇവരിലൊരാള്‍.മറ്റേതാര്?
17.വള്ളത്തോളിന്‍റെ നിത്യകന്യകയുടെ പ്രമേയം വിഷയമാക്കി ലളിതാംബിക അന്തര്‍ജനം എഴുതിയ കഥയേത്?
18.രാമായണത്തിലെ മൂന്നു നായകന്മാരെ (രാമന്‍ ,ദശരഥന്‍ ,രാവണന്‍ ) കേന്ദ്രകഥാപാത്രങ്ങളാക്കി നാടകരചന നടത്തിയതാര്?
19.ജി.ശങ്കരന്‍പിള്ള എഴുതിയ കുട്ടികളുടെ പതിനൊന്ന് നാടകങ്ങളുടെ സമാഹാരമേത്?
20.മലയാളത്തിലെ പ്രഥമ സഞ്ചാരസാഹിത്യകൃതി?
21.മലയാളത്തില്‍ ഏറ്റവുമധികം ജീവചരിത്ര പുറത്തുവന്നിട്ടുള്ളത് ആരെക്കുറിച്ചാണ്?
22.ഓര്‍മ്മയുടെ തീരങ്ങളില്‍ എന്ന ആത്മകഥ തകഴി ശിവശങ്കരപ്പിള്ളയുടേതാണ്. എന്നാല്‍ ഓര്‍മ്മയുടെ ഓളങ്ങളില്‍ എന്ന ആത്മകഥ ആരുടേതാണ്?
23.ആഷാമേനോന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന നിരൂപകനാര്?
24.ഇന്ത്യയെന്‍റെ രാജ്യം എന്‍റെ സ്വന്തരാജ്യം...... എന്ന ഈരടികള്‍ ആരുടേതാണ്?
25.പ്രാവേ പ്രാവേ പോകരുതേ എന്ന കുട്ടിക്കവിത ആരുടേതാണ്?

ശനിയാഴ്‌ച, സെപ്റ്റംബർ 24, 2011

പ്രതിഫലം

സത്യത്തിനുവേണ്ടി നിലകൊള്ളുക എന്നതിന്‍റെ പ്രതിഫലം അതുതന്നെയാണ് അത് ചുമതലാബോധമൂലമോ കുറ്റബോധം ശമിപ്പിക്കാനോ ചെയ്യുന്ന ഒന്നല്ല -സിമോണ്‍ ഡി ബുവ്വ-

വെള്ളിയാഴ്‌ച, സെപ്റ്റംബർ 23, 2011

സത്യം

സത്യം ആയിരം വ്യത്യസ്ത രീതികളില്‍ പറയാനാവും. എന്നാലും അത് ഓരോന്നും സത്യമായിരിക്കും.
- സ്വാമി വിവേകാനന്ദന്‍ -

പരുന്തുകള്‍

പരുന്തുകള്‍ നാനാ വലിപ്പത്തിലും ആകൃതികളിലും ഉണ്ടാവും. പക്ഷെ നമുക്ക് അവയെ മുഖ്യമായും അവയുടെ പ്രകൃതം കൊണ്ടാണ് തിരിച്ചറിയുക.
-ഇ.എഫ്.ഷൂമാക്കര്‍-

ധാര്‍മികo

ധാര്‍മികമായ കാരണങ്ങളുടെ പേരില്‍ അധാര്‍മികമായ പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുക.
-തോമസ് ഹാര്‍ഡി -

വ്യാഴാഴ്‌ച, സെപ്റ്റംബർ 22, 2011

ആശയങ്ങള്‍

വലിയ മനസ്സുകള്‍ ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു, ശരാശരി മനസ്സുകള്‍
സംഭവങ്ങള്‍ ചര്‍ച്ച ചെയ്യുന്നു, ഇടുങ്ങിയ മനസ്സുകള്‍ വ്യക്തികളെപ്പറ്റി
ചര്‍ച്ച ചെയ്യുന്നു. –എലീനര്‍ റൂസ്വെല്‍റ്റ്-

ബുധനാഴ്‌ച, സെപ്റ്റംബർ 21, 2011

നിരക്ഷര‍ര്‍

എഴുതാനും വായിക്കാനും കഴിയാത്തവരല്ല ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നിരക്ഷര‍ര്‍ പഠിക്കാനും പഠിച്ചത് മറക്കാനും,വേണ്ടത് വീണ്ടും പഠിക്കാനും കഴിയാത്തവരാണ്.
- ആല്‍വിന്‍ ടോഫ്ളര്‍ -

ലക്ഷ്യം

ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടായിരിക്കണം.ആ ലക്ഷ്യം പ്രാപിക്കാന്‍
ഈശ്വരന്‍ തന്നിരിക്കുന്ന സര്‍വശക്തികളുമുപയോഗിച്ച് ഇറങ്ങിപ്പുറ
പ്പെടുകയും വേണം -തോമസ് കാര്‍ലൈല്‍-

സുഹൃത്ത്

നമ്മുടെ എല്ലാ ന്യൂനതകളും കണ്ടുപിടിച്ചു നമ്മോടു പറയുകയും അന്യരുടെ
മുമ്പില്‍ മറച്ചുവയ്ക്കുകയും ചെയ്യുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്
-ഫ്രാന്‍സിസ് ബേക്കണ്‍-

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍ സമൃദ്ധിക്കാലത്തെ മധുരതമാക്കുകയും ദുഃഖത്തിന്‍റെ തീവ്രത
കുറയ്ക്കുകയും യൌവ്വനത്തെ നിയന്ത്രിക്കുകയും വാര്‍ദ്ധക്യത്തെ സന്തോഷ
പൂര്‍ണ്ണമാക്കുകയും ചെയ്യുന്നു -ലാക്ടന്‍ടിയസ്-

ആരോഗ്യം

അദ്ധ്വാനവും അദ്ധ്യയനവും പ്രാര്‍ത്ഥനയുമാണ് ആരോഗ്യത്തിന്‍റെ
മൂന്നുതാക്കോല്‍ ഏതെങ്കിലുമൊന്നിന്‍റെ അഭാവം ആരോഗ്യത്തെ
ബാധിക്കും -ഗാന്ധിജി-

ചൊവ്വാഴ്ച, സെപ്റ്റംബർ 20, 2011

നിരന്തരം

നിരന്തരം സന്തോഷത്തെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു മനസ്സ് അതിന്‍റെ
നിഴലായ ദുഃഖത്തെയും അനിവാര്യമായി നേരിടേണ്ടിവരും
-ജിദ്ദു കൃഷ്ണമൂര്‍ത്തി-

പരാജയം

വിജയത്തിന് നൂറ് പിതാക്കളുണ്ടാകും പരാജയം ഒരു അനാഥനാണ്
-ജോണ്‍ എഫ് കെന്നഡി

തിന്മ

തിന്മയുടെ വിജയത്തിന് അത്യാവശ്യമായിട്ടുളള ഒരേ ഒരു കാര്യം നല്ലവര്‍
ഒന്നും ചെയ്യാതിരിക്കലാണ് -എഡ്മണ്ട് ബര്‍ക്ക്-

തിങ്കളാഴ്‌ച, സെപ്റ്റംബർ 19, 2011

വിജ്ഞാനമുളള വാക്ക്

വിജ്ഞാനമുളള വാക്ക് വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ് അതിനാല്‍ അതെവിടെ കണ്ടാലും അതിന്മേല്‍
അവന് കൂടുതല്‍ അവകാശമുണ്ട് -– മുഹമ്മദ് നബി(സ)

മാന്ത്രികശക്തി

കഷ്ടങ്ങളെ ഇല്ലാതാക്കാനും തടസ്സങ്ങളെ അപ്രത്യക്ഷമാക്കാനും കഴിയുന്ന ഒരു
മാന്ത്രികശക്തി ക്ഷമയ്ക്കും സ്ഥിരോത്സാഹത്തിനുമുണ്ട്
-ജോണ്‍ ക്വിന്‍സി ആഡംസ്

മണല്‍ത്തരിയില്‍

ഒരു മണല്‍ത്തരിയില്‍ മഹാവിശ്വത്തെയും ഒരു വനപുഷ്പത്തില്‍ സ്വര്‍ഗത്തെയുംകാണുക സ്വന്തം കൈത്തലത്തില്‍ അനന്തതയെയും ഒരു നാഴികവട്ടത്തില്‍ നിത്യതയെയും കാണുക –വില്യം ബ്ളേക്ക്-

ഞായറാഴ്‌ച, സെപ്റ്റംബർ 18, 2011

ഫുട്ബോള്‍


ഫുട്ബോള്‍ വെറും ഒരു കളിയാണെങ്കില്‍
വയലിന്‍ എന്നാല്‍ ഒരു മരക്കഷ്ണവും
കുറെ കമ്പിച്ചുരുളും
                 -ജെ.ബി.പ്രീസ്റ്റ്ലി-

പ്രകൃതി

രണ്ടുചെവിയും രണ്ടുകണ്ണും തന്ന പ്രകൃതി
നമുക്കൊരു നാവേ തന്നുളളൂ.പറയുന്നതിലേറെ
കാണുകയും കേള്‍ക്കുകയും ചെയ്യാന്‍വേണ്ടിത്തന്നെ
                           -സോക്രട്ടീസ്-

തത്വചിന്തകര്‍


തത്വചിന്തകര്‍ ഭരണാധികാരികളാവുകയോ അല്ലെങ്കില്‍ ഭരണാധികാരികള്‍
യതാര്‍ത്ഥ അര്‍ത്ഥത്തിലുള്ള തത്വചിന്തകരാവുകയോ ചെയ്യാതെ രാജ്യങ്ങള്‍
ക്കോ മനുഷ്യരാശിക്കുതന്നെയോ തിന്മയില്‍നിന്ന് വിടുതിയുണ്ടാവില്ല
                                            -പ്ലേറ്റോ-
തത്വചിന്തകള്‍

സ്വരാജ്


ഒരു പറ്റമാളുകള്‍ക്ക് യഥേഷ്ടം അധികാരം കയ്യാളാന്‍ അവസരം ലഭിക്കു
മ്പോഴല്ല മറിച്ച് വഴിതെറ്റുന്ന അധികാരത്തെ നിയന്ത്രിക്കാനുളള അവസരം
ജനങ്ങള്‍ക്ക് ലഭിക്കുമ്പോഴാണ് യഥാര്‍ത്ഥ സ്വരാജ് കരഗതമാകുന്നത്
                                            -ഗാന്ധിജി-

സ്വഭാവം


ഉണര്‍ന്നിരിക്കുന്ന ഒരു മനസ്സിന്‍റെ സ്ഥിരവും അനിവാര്യവുമായ സ്വഭാവമാണ് ജിജ്ഞാസ        - സാമുവല്‍ ജോണ്‍സണ്‍ -

ശനിയാഴ്‌ച, സെപ്റ്റംബർ 17, 2011

റോസാപ്പൂ

  •  ഒരു പേരിലെന്തിരിക്കുന്നു.ഒരു റോസാപ്പൂവിനെ വേറെന്തെങ്കിലും പേരിട്ട് വിളിച്ചുവെന്ന് കരുതി
  • അതിന്‍ടെ വാസന കുറയുമോ             
  •                                                          -വില്യം ഷേക്സ്പിയര്‍ -





ഒരു വേള

 
ഒരു വേള പഴക്കമേറിയാ
ലിരുളും മെല്ലെ വെളിച്ചമായ് വരാം,
ശരിയായ് മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പു താനുമേ
-   ആശാന്‍ -

വെള്ളിയാഴ്‌ച, സെപ്റ്റംബർ 16, 2011

ലോകം


എല്ലാവരും ലോകത്തെ മാറ്റുന്നതിനെപ്പറ്റി
ചിന്തിക്കുന്നു. ആരും സ്വയം മാറുന്നതിനെ
പ്പറ്റി ചിന്തിക്കുന്നില്ല.
                         -ലിയോ ടോള്‍സ്റ്റോയ്-