ഞായറാഴ്‌ച, സെപ്റ്റംബർ 25, 2011

മലയാള സാഹിത്യം

1.എഴുത്തച്ഛനെ പുതുമലയാണ്മതന്‍ മഹേശ്വരന്‍ എന്നു വിശേഷിപ്പിച്ചത് ആധുനിക കവിത്രയത്തിലെ ആരാണ്?
2.പ്രത്യുപകാരം മറക്കുന്ന പുരുഷന്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന പ്രഖ്യാതമായ ഈരടികളാരുടേതാണ്?
3.മലയാള ഭാഷയിലെ പാന എന്ന കവിതാപ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ് ആര്?
4.മലയാള സന്ദേശ കാവ്യങ്ങളില്‍ ഏറ്റവും പ്രാചീനമായതേത്?
5.കേരളത്തിന്‍റെ ശാകുന്തളമാണ് ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥ എന്ന് പ്രസ്താവിച്ചതാരാണ്?
6.കേരളപാണിനീയം എന്ന വ്യാകരണഗ്രന്ഥത്തിന്‍റെ രചനയിലൂടെ കേരളപാണിനി ബിരുദം നേടിയതാര്?
7.ഇല്ല ദാരിദ്ര്യാര്‍ത്തിയോളം വലുതായിട്ടൊരാര്‍ത്തിയും എന്ന പരിദേവനത്തിലൂടെ ദാരിദ്ര്യത്തിന്‍റെ തീക്ഷ്ണത അവതരിപ്പിച്ച കവിയാര്?
8.സ്നേഹമാഹാത്മ്യമാണ് ആശാന്‍ കാവ്യങ്ങളുടെ അടിസ്ഥാനം. ഒരു സ്നേഹം എന്നുകൂടി പേരുള്ള അദ്ദേഹത്തിന്‍റെ കൃതിയേത്?
9.പൂന്താനവും മേല്‍പ്പത്തൂരും സമകാലികരാണെന്ന ഐതീഹ്യത്തെ ആസ്പദമാക്കി മഹാകവി വള്ളത്തോള്‍ രചിച്ച കവിതയേത്?
10.അടിയനിയുമുണ്ടാം ജന്മനെന്നാലതെല്ലാമടി മുതല്‍ മുടിയോളം നിന്നിലാകട്ടെ തായെ ദേശാഭിമാനം തുളുമ്പുന്ന ഈ വരികള്‍ ആരുടേതാണ്?
11.കാഞ്ചനക്കൂടിന്‍റെ അഴികള്‍ കൊത്തിമുറിച്ച പഞ്ചവര്‍ണക്കിളി എന്ന് വള്ളത്തോളിനെ വിശേശിപ്പിച്ചതാര്?
12.ഓമനതിങ്കള്‍ കിടാവോ എന്ന താരാട്ടുപാട്ടിന്‍റെ കര്‍ത്താവായ ഇരിയിമ്മന്‍ തമ്പിയുടെ സംഗീതജ്ഞയായ പുത്രിയുടെ പേരെന്ത്?
13.മലയാളത്തിന്‍റെ ഓര്‍ഫ്യൂസ് എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് ആരെയാണ്?
14.നോണ്‍സെന്‍സ് കവിതകളെന്ന പേരില്‍ ആദ്യത്തെ സമാഹാരമിറക്കിയ കവിയാര്?
15.വെളിച്ചം ദു:ഖമാണുണ്ണീതമസല്ലോ സുഖപ്രദം- ഈ വരികള്‍ ആരുടേതാണ്?
16.അറബിപ്പൊന്ന് എന്ന നോവല്‍ മലയാളത്തിലെ രണ്ടു നോവലിസ്റ്റുകള്‍ ചേര്‍ന്നെഴുതിയതാണ്. എന്‍ .പി.മുഹമ്മദാണ് ഇവരിലൊരാള്‍.മറ്റേതാര്?
17.വള്ളത്തോളിന്‍റെ നിത്യകന്യകയുടെ പ്രമേയം വിഷയമാക്കി ലളിതാംബിക അന്തര്‍ജനം എഴുതിയ കഥയേത്?
18.രാമായണത്തിലെ മൂന്നു നായകന്മാരെ (രാമന്‍ ,ദശരഥന്‍ ,രാവണന്‍ ) കേന്ദ്രകഥാപാത്രങ്ങളാക്കി നാടകരചന നടത്തിയതാര്?
19.ജി.ശങ്കരന്‍പിള്ള എഴുതിയ കുട്ടികളുടെ പതിനൊന്ന് നാടകങ്ങളുടെ സമാഹാരമേത്?
20.മലയാളത്തിലെ പ്രഥമ സഞ്ചാരസാഹിത്യകൃതി?
21.മലയാളത്തില്‍ ഏറ്റവുമധികം ജീവചരിത്ര പുറത്തുവന്നിട്ടുള്ളത് ആരെക്കുറിച്ചാണ്?
22.ഓര്‍മ്മയുടെ തീരങ്ങളില്‍ എന്ന ആത്മകഥ തകഴി ശിവശങ്കരപ്പിള്ളയുടേതാണ്. എന്നാല്‍ ഓര്‍മ്മയുടെ ഓളങ്ങളില്‍ എന്ന ആത്മകഥ ആരുടേതാണ്?
23.ആഷാമേനോന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന നിരൂപകനാര്?
24.ഇന്ത്യയെന്‍റെ രാജ്യം എന്‍റെ സ്വന്തരാജ്യം...... എന്ന ഈരടികള്‍ ആരുടേതാണ്?
25.പ്രാവേ പ്രാവേ പോകരുതേ എന്ന കുട്ടിക്കവിത ആരുടേതാണ്?