വെള്ളിയാഴ്‌ച, ഡിസംബർ 30, 2011

മനുഷ്യന്‍

“സത്യം, ഹൃദയശുദ്ധി, നി:സ്വാര്‍ത്ഥത എന്നീ ഗുണങ്ങളുള്ള മനുഷ്യനെ പരാജയപ്പെടുത്താന്‍ യാതൊരു ശക്തിക്കും സാധ്യമല്ല“

                                                             സ്വാമി വിവേകാനന്ദന്‍

കര്‍മ്മം

“എന്താണ് ചെയ്തിരിക്കുന്നതെന്ന് നോക്കുക.അല്ലാതെ ആരാണ് ചെയ്തിരിക്കുന്നതെന്നു നോക്കി വിധി കല്പിക്കരുത്“
                                                       ഡോ:എസ്.രാധാകൃഷ്ണന്‍

ദാനം

“നിങ്ങള്‍ക്ക് വേണ്ടാത്തത് നിങ്ങള്‍ ആര്‍ക്കെങ്കിലും കൊടുക്കുന്നുവെങ്കില്‍ അത് ദാനമേയല്ല“
                                                                         -മദര്‍ തെരേസ-

ചൊവ്വാഴ്ച, ഡിസംബർ 20, 2011

വിജയങ്ങള്‍

ജീവിതത്തിന്റെ വിജയങ്ങള്‍ സമ്പത്തിന്റെയോ ആഗ്രഹങ്ങളുടെയോ മാനദണ്ഡങ്ങളനുസരിച്ച് അളക്കരുത്.നിങ്ങളുടെ ഏതെങ്കിലുമെരാഗ്രഹം സാധിച്ചെന്ന് കരുതി ഒരു പ്രവര്‍ത്തി വിജയമാകില്ല. അങ്ങനെ ധരിക്കുമ്പോള്‍ വിജയത്തെ നിങ്ങള്‍ തെറ്റായി കണക്കാക്കുന്നു. ചെറുതായി മനസ്സിലാക്കുന്നു.ഏതൊരു വിജയവും വിജയമാകണമെങ്കില്‍ ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങളുടെ ആന്തരജീവിതത്തെ കുറെക്കൂടി മെച്ചപ്പെടുത്തുന്നതാകണം.അഥവാ അതിലൂടെ  കുറെക്കൂടി ഉയര്‍ന്ന കാഴ്ചപ്പാട് ജീവിതത്തെപ്പറ്റി ഉണ്ടാകണം.അല്ലാത്ത  വിജയങ്ങള്‍ആദ്യം തരുന്ന സന്തോഷങ്ങള്‍ക്കുശേഷം ദുഃഖം പ്രദാനം ചെയ്യുന്നു.അതിനാല്‍ യതാര്‍ത്ഥ വിജയങ്ങള്‍ക്ക് പരിശ്രമിക്കാം.നേട്ടങ്ങള്‍ കിടക്കുന്നത് പുറത്തല്ല;നിങ്ങള്‍ക്കുള്ളിലാണ്.ആ നിങ്ങളെ തേച്ചുമിനുക്കിയെടുക്കുന്നതാകട്ടെ ഓരോ വിജയവും
                                         -മഹാത്മാ ഗാന്ധി-


തിങ്കളാഴ്‌ച, ഡിസംബർ 19, 2011

മുന്‍ഗണനാക്രമം

അതാത് സാഹചര്യങ്ങളോടുള്ള നിങ്ങളുടെ മനസ്സിന്റെ കൃത്യമായ പ്രതിപ്രവര്‍ത്തനമാണ് മുന്‍ഗണനാക്രമം നിശ്ചയിക്കുന്നത്.അത് നേടുന്നവര്‍ ആ പ്രവര്‍ത്തിയില്‍ വിജയിക്കുന്നു
                                      -ഗോര്‍ഡന്‍ ചൈല്‍ഡ്-

ബഹുമാനം

കുടംബത്തിന്റെ വിശാലരൂപങ്ങളാണ് സമൂഹത്തില്‍ എവിടെയും ആവര്‍ത്തിക്കുന്നത്.ഓഫീസില്‍ ,
യാത്രയില്‍ ,രാഷ്ട്രത്തില്‍ എല്ലാം.വീട്ടില്‍ അമ്മയെ ബഹുമാനിക്കുന്നയാള്‍ റോഡില്‍ മറ്റൊരു അ
മ്മയെ കണ്ടാലും  ബഹുമാനിക്കും
                   -കേറ്റ് മില്ലെറ്റ്-

പ്രചോദനം

പരാജയങ്ങളെ പേടിച്ച് ഓടിയൊളിക്കുന്നവര്‍ ആത്മാവില്‍ വിശ്വാസമില്ലാത്തവരാണ്.ആത്മാവില്‍ വിശ്വാസമുള്ളവര്‍ക്ക് പരാജയം ഒടുങ്ങാത്ത പ്രചോദനമേ ആകുകയുളളൂ
                         -തോമസ് ആല്‍വാ എഡിസണ്‍ -

ചാലകശക്തി

എന്റെ ഹൃദയമാണ് ഈശ്വരന്റെ അചഞ്ചലമായ ആസ്ഥാനം. ആ പരമാര്‍ത്ഥം ഗ്രഹിച്ച് കൌടില്യം,
തിന്മ തുടങ്ങിയ അമംഗളങ്ങളും അഭിശപ്തങ്ങളുമായ സകലദുര്‍വിചാരങ്ങളെയും നിയന്ത്രിച്ചുനിര്‍ത്തട്ടെ
സ്വച്ഛവും നിര്‍മ്മലവുമായ സ്നേഹത്താല്‍ ഞാന്‍ അങ്ങയെ പ്രതിഷ്ഠിക്കുകയും ചെയ്യട്ടെ.എല്ലാ പ്രവ
ര്‍ത്തികളുടെയും ചാലകശക്തി അങ്ങാണ് എന്ന വസ്തുത മനസ്സിലാക്കി എന്റെ എല്ലാ കര്‍മ്മങ്ങളിലും
അങ്ങയുടെ മഹത്വം ഞാന്‍ പ്രചരിപ്പിച്ചുകൊള്ളാം
                -രബീന്ദ്രനാഥ ടാഗോര്‍ -




ശനിയാഴ്‌ച, ഡിസംബർ 17, 2011

ഇറങ്ങിപ്പോയൊരാള്‍

വേനല്‍ കഴുകിവച്ച പാടത്ത് കുളത്തിന്റെ ഓരം പറ്റി നില്‍ക്കുന്ന കണിക്കൊന്നയില്‍ ശൂന്യത മാത്രം
ഈ ശൂന്യതയെ വെറുത്താണ്16വര്‍ഷം മുമ്പ് അയാള്‍ ഗ്രാമത്തെ ഉപേക്ഷിച്ചുപോയത്.പക്ഷേ,എവിടെയും അയാള്‍ക്ക് ആഗ്രഹിച്ചത് കിട്ടിയില്ല ഒടുക്കം ഗ്രാമത്തിലേക്ക്
തന്നെ തിരിച്ചു വന്നു.വീട്ടിലേക്കുള്ള വഴിയില്‍ ആരും അയാളെ തിരിച്ചറിഞ്ഞില്ല,ഗ്രാമവും

വെള്ളിയാഴ്‌ച, ഡിസംബർ 16, 2011

അനുശീലനം

നമ്മള്‍ എന്താവര്‍ത്തിക്കുന്നുവോ അതാകും നമ്മള്‍ അതിനാല്‍ ആന്തരികഗുണങ്ങള്‍ മെച്ചപ്പെടു
ത്താന്‍ ആഗ്രഹിക്കുന്നയാള്‍ തനിക്കില്ലാത്ത ഗുണങ്ങളുടെ അനുശീലനം ഒരു തുടര്‍പ്രവര്‍ത്തിയാക്കുക
                                           -അരിസ്റ്റോട്ടില്‍ -

ജീവിതരസം

സ്വന്തം ജീവിതത്തില്‍ ഒരുനിമിഷമെങ്കിലും മകനോ മകളോ,അച്ഛനോ അമ്മയോ കാമുകനോ കാമുകിയോ,സുഹൃത്തോ ബന്ധുവോ ഒക്കെയായി ജീവിതരസം അനുഭവിച്ച ഒരാള്‍ക്ക് മറ്റൊരാളെ
കുറെ വെറുത്താലും കൊല്ലാനാകില്ല.ഹിംസ ഭീരുക്കളായ മണ്ടന്മാര്‍ ചെയ്യുന്ന പാപമാണ്.
                                                      -ഐന്‍സ്ററീന്‍-

സദ്ഗുണങ്ങള്‍

പ്രധാന സദ്ഗുണങ്ങള്‍ നാലെണ്ണമാണ്;ധീരത,കൃത്യധാരണ,ആത്മനിയന്ത്രണം,നീതിബോധം ഇവ
യില്ലാതാക്കുന്ന എട്ട് തിന്മകളുമുണ്ട്;ധിക്കാരം,ഭീരുത്വം,കൌശലം,അജ്ഞത,സദാചാരഭ്രംശം,മൂഢത
ആര്‍ത്തി,ക്രൌര്യം          -സിസെറോ-


നിക്ഷേപം

ഒരു നല്ല മനുഷ്യന്‍ തന്‍റെ ഹൃദയത്തിലുള്ള നല്ല നിക്ഷേപങ്ങളില്‍നിന്ന് നന്മകളെ പുറപ്പെടുവിക്കുന്നു
ചീത്ത മനുഷ്യന്‍ അവന്‍റെ ഹൃദയത്തിലുള്ള തിന്മകളില്‍ തിന്മകളെയും പുറപ്പെടുവിക്കുന്നു എന്തെന്നാല്‍
ഹൃദയത്തില്‍നിന്ന് നിറഞ്ഞ് കവിയുന്നതാണല്ലോ അധരങ്ങള്‍ സംസാരിക്കുന്നത്.
                                               -യേശുദേവന്‍-

ഏകത്വം

ഗീതയോ ബൈബിളോ ഖുറാനോ ഇല്ലാത്ത ഒരിടത്തേക്ക് മനുഷ്യരാശിയെ നയിക്കുകയാണ് നമ്മുടെ
ലക്ഷ്യം.അതിന് ഈ മൂന്ന് ധാരയേയും അന്യോന്യം രഞ്ജിപ്പിച്ച് ഒന്നാക്കണം ഏകത്വം എന്ന മതത്തി
ന്റെ വ്യത്യസ്തപ്രകാശനങ്ങളാണ് ഇവയെല്ലാം എന്ന് നാം പഠിക്കേണ്ടിയിരിക്കുന്നു.
                                                  -സ്വാമി വിവേകാനന്ദന്‍ -



വ്യാഴാഴ്‌ച, നവംബർ 24, 2011

“മറ്റുള്ളവരില്‍ കുറ്റം കണ്ടെത്തുക നിഷ്പ്രയാസമാണ്. പക്ഷേ, സ്വന്തം തെറ്റ് കാണുക വളരെ വിഷമമാണ്“
                                                                - ശ്രീബുദ്ധന്‍ -

അജ്ഞാനം


“അജ്ഞാനത്തിന് അറിവില്ലായ്മ എന്നല്ല അര്‍ത്ഥം: വിപരീതമായ അറിവ് എന്നാണ്.
ഒന്നും അറിയായ്മ എന്ന അവസ്ഥയേക്കാള്‍ അപകടകാരിയാണത്“
                                                               - ശങ്കരാചാര്യര്‍ -

വെള്ളിയാഴ്‌ച, നവംബർ 18, 2011

ദൈവം

നിരാശയുണ്ടാകുമ്പോള്‍ ദൈവം നിങ്ങള്‍ക്കുവേണ്ടി കരുതിവച്ചിരിക്കുന്നത് നന്മയാണെന്ന
വിശ്വാസത്തില്‍ മനസ്സുറപ്പിക്കുക.പിന്നീട് നിങ്ങള്‍ക്ക് ഇവ്വിധം ചില പ്രത്യേക പരീക്ഷണങ്ങ
ളൊരുക്കിയത് എന്തിനാകാമെന്ന് ചിന്തിക്കുക.അപ്പോള്‍ ഈശ്വരന്‍റെ നിര്‍ണ്ണയങ്ങള്‍ സ്വീകരി
ക്കാന്‍ മനസ്സ് പ്രാപ്തമാകും
                                          -ചാള്‍സ് ഡിക്കന്‍സ്

ബുധനാഴ്‌ച, നവംബർ 16, 2011

ദീനാനുകമ്പ

ഒരു നായക്ക് എല്ലിന്‍കഷ്ണം കൊടുക്കുന്നത് ദീനാനുകമ്പയല്ല.നായയുടെ അത്രതന്നെ വിശന്നിരിക്കെ
എല്ലിന്‍കഷ്ണം  അതുമായി പങ്കുവെക്കുന്നതാണ് ദീനാനുകമ്പ.
                                                 -ജാക്ക് ലണ്ടന്‍-

ചൊവ്വാഴ്ച, നവംബർ 15, 2011

പോരാളി

നിങ്ങളുടെ പോരായ്മകളെ പരിഹരിക്കുക അപ്പോള്‍ നിങ്ങളുടെ യോഗ്യതകള്‍ കാര്യങ്ങള്‍
ഏറ്റെടുക്കും.എല്ലാ മനുഷ്യനിലും നന്മതിന്മകളുണ്ട്.നന്മയാണ് ഒരുവന്‍റെ വീരശൂരനായ പോരാളി
തിന്മ അവന്‍റെ അഴിമതിക്കാരനായ ഉദ്യോഗസ്ഥനും.അഴിമതിക്കാരനെ തിരുത്തിയാല്‍ നന്മയുടെ
പടയാളികള്‍ അവരുടെ പങ്ക് നിര്‍വഹിക്കും
                                           -ജോര്‍ജ്ജ് ബുള്‍വര്‍ ലിറ്റണ്‍ -

തിങ്കളാഴ്‌ച, നവംബർ 14, 2011

കുടുംബം

 സ്വന്തം വീട്ടില്‍ അച്ഛനമ്മമാരെയും സഹോദരീസഹോദരന്മാരെയും തിരിച്ചറിഞ്ഞ് അനുഭവിക്കുന്ന
ഒരു കുട്ടി സമൂഹത്തിലേക്കിറങ്ങുമ്പോള്‍ അവിടെയും ഈ ബന്ധങ്ങള്‍ കണ്ട്, ബന്ധങ്ങളുടെ മൂല്യം
തിരിച്ചറിയുന്നു സ്വന്തം.സഹോദരിയെ സ്നേഹിക്കുന്നവന്‍ മറ്റൊരുവന്‍റെ സഹോദരിയെ ബഹുമാനി
ക്കാതിരിക്കുമോ?ഇതുകൊണ്ടുമനസ്സിലാക്കണം,കുടുംബമാണ് വൈകാരികതയുടെ പാഠശാല
                                        ദാദാ ധര്‍മ്മാധികാരി

ശനിയാഴ്‌ച, നവംബർ 12, 2011

ജീവിതം

ജീവിതം അടങ്ങിയിരിക്കുന്നത് നല്ല ചീട്ടുകള്‍ പിടിച്ചിരിക്കുന്നതിലല്ല.പിന്നെയോ നിങ്ങള്‍
പിടിച്ചിരിക്കുന്നവകൊണ്ട് ഏറ്റവും നന്നായി കളിക്കുന്നതിലാണ്.
                                       -ജോഷ് ബില്ലിങ്സ്-

വ്യാഴാഴ്‌ച, നവംബർ 10, 2011

കാലദേശങ്ങള്‍


വയ്യാഎന്ന് ഒരിക്കലും പറയരുത്.എനിക്ക് കഴിവില്ലഎന്ന് ഒരിക്കലും
മിണ്ടരുത്.നിങ്ങള്‍ അനന്തമായ ചൈതന്യമാണ് നിങ്ങളോട് താരതമ്യപ്പെ
ടുത്തുമ്പോള്‍ കാലദേശങ്ങള്‍ പോലും തുച്ഛം നിങ്ങള്‍ക്ക് എന്തിനും കഴിവുണ്ട്.
                   -സ്വാമി വിവേകാന്ദന്‍ -

ബുധനാഴ്‌ച, നവംബർ 09, 2011

പുഴ ഒഴുകുന്നു

പുഴ ഒഴുകുന്നു എന്ന് നാമറിയുന്നത് കര ഒഴുകാത്തത്കൊണ്ടാണ്. കര ഒഴുകാത്തതെന്ന് നാം
അറിയുന്നത് പുഴ ഒഴുകുന്നതുകൊണ്ടാണ്.സുഖത്തെ തിരിച്ചറിയാന്‍ പറ്റുന്നത് ദുഃഖം എന്ന
അവസ്ഥ ഉള്ളതുകൊണ്ടാണ്.ഇരുട്ടും വെളിച്ചവുംപോലെ ഏതെങ്കിലും ഒന്നുമതിയായിരുന്നു
എന്ന് കരുതുന്നത് മൌഢ്യമല്ലേ?
                                                             -വിക്ടര്‍ ഹ്യൂഗോ-


.

ക്വിസ് കോര്‍ണര്‍

ലോകത്തിന്‍ ആദ്യമായി ആവിയന്ത്രത്തിന്റെ മാതൃക സൃഷ്‌ടിച്ചത്‌ 1784 ല്‍ സ്‌കോട്ട്‌ലന്റുകാരനായ എന്‍ജിനീയര്‍ വില്യം മര്‍ഡോക്കാണ്‌. ആ മാതൃകയാണ്‌ പില്‍ക്കാലത്ത്‌ 4.5 ടണ്‍ ഭാരവും ഡ്രൈവറെയും വഹിക്കാവുന്ന ആവിയന്ത്രമായി പരിവര്‍ത്തനപ്പെടുത്തിയത്‌.
ആദ്യത്തെ ആവികൊണ്ടു പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ കണ്ടെത്തിയത്‌ ബ്രിട്ടീഷ്‌ ഖനി എന്‍ജിനീയറായ റിച്ചാര്‍ഡ്‌ ട്രവിത്തിക്‌ ആണ്‌. റെയില്‍പാതയിലൂടെ ഭാരം വഹിക്കാവുന്ന കാറുകളും ലോക്കോമോട്ടീവും ഉള്‍പ്പെടുന്ന തീവണ്ടി സംവിധാനമായിരുന്നു അത്‌. ആവികൊണ്ടു പ്രവര്‍ത്തിക്കുന്ന ആ തീവണ്ടിയുടെ വേഗത കേവലം മണിക്കൂറില്‍ 4 കലോമീറ്റര്‍ മാത്രമായിരുന്നു.
അക്കാലത്ത്‌ ഇരുമ്പും തടിയും ഉപയോഗിച്ച്‌ നിര്‍മിച്ച തീവണ്ടി പാതയിലൂടെ ഭാരത്തിന്റെ സമതുലിത വിന്യാസത്തോടെ ആവിയന്ത്രം സുഗമമായി നീങ്ങുക എന്നതായിരുന്നു വെല്ലുവിളി. നിരവധി ചിത്രങ്ങള്‍ ഉപയോഗിച്ച്‌ ശരിയായി ഭാരവിന്യാസം സാധ്യമായ ആദ്യത്തെ പാത നിര്‍മിച്ച്‌ വിജയകരമായി പരീക്ഷിച്ചത്‌ 1820 ല്‍ ഇംഗ്ലീഷ്‌ സിവില്‍-മെക്കാനിക്കല്‍ എന്‍ജിനീയര്‍ ജോര്‍ജ്‌ സ്റ്റീഫന്‍സനാണ്‌. ഇംഗ്ലണ്ടിലെ ഹെറ്റോണ്‍ മുതല്‍ സുന്‍സര്‍ലാന്റ്‌ വരെ പാതയുടെ ദൈര്‍ഘ്യം 8 മൈലായിരുന്നു.

ചൊവ്വാഴ്ച, നവംബർ 08, 2011

സമയം

നിങ്ങളുടെ സമയം പരിമിതമാണ്. നിങ്ങള്‍ മറ്റുള്ളവരുടെ സിദ്ധാന്തവലകളില്‍ വീഴരുത്. അവരുടെ അഭിപ്രായങ്ങളുടെ ഒച്ചയിലും ബഹളത്തിലും നിങ്ങളുടെ സ്വന്തം ശബ്ദം അമര്‍ന്ന് ഇല്ലാതാകാന്‍ സമ്മതിക്കരുത്. നിങ്ങളുടെ ഹൃദയത്തിന്റെ ശബ്ദം കേള്‍ക്കുക. ഉള്‍വിളിയെ പിന്തുടരുക. അവയ്ക്കറിയാം. നിങ്ങള്‍ ആരാണെന്ന്. ബാക്കിയെല്ലാം അര്‍ത്ഥമില്ലാത്തവയാണ്. അപ്രധാനമാണ്.
അതിന് ഒരു നല്ല മുദ്രാവാക്യമാണ്.
'വിശന്നിരിക്കുക, മഠയനായിരിക്കുക'

                                           -സ്റ്റീവ് ജോബ്സ്-        

പിഴവ്


എല്ലാ പിഴവുകള്‍ക്കും നേരേ വാതില്‍ കൊട്ടിയടയ്ക്കുകയാണെങ്കില്‍
സത്യത്തിനും പ്രവേശനമില്ലാതാവും
                    -രബീന്ദ്രനാഥ് ടാഗോര്‍ -

ഞായറാഴ്‌ച, നവംബർ 06, 2011

ഭൂമി

മനുഷ്യന് മുന്‍കൂട്ടി കാണാനും തടയാനുമുള്ള ശക്തി നഷ്ടപ്പെട്ടിരിക്കുന്നു.ഭൂമിയെ നശിപ്പിച്ചിട്ടേ അവര്‍
അടങ്ങൂ.സ്വയം സൃഷ്ടിച്ച ചെകുത്താന്മാരെ തിരിച്ചറിയാന്‍പോലും അവനാവുന്നില്ല.
                                   -ആല്‍ബര്‍ട്ട് ഷ്വൈറ്റ്സര്‍ -          





ശനിയാഴ്‌ച, നവംബർ 05, 2011

മനുഷ്യാവകാശം

വികസനത്തില്‍ പങ്കാളിയാവുകയെന്നതാണ് മനുഷ്യാവകാശങ്ങളില്‍ അടിസ്ഥാനപരം. സ്വന്തം കഴിവുകളെ പരിപോഷിപ്പിക്കാനും അത് സമൂഹത്തിന്‍റെ ഉയര്‍ച്ചയ്ക്കായി സംഭാവന ചെയ്യുവാനും കഴിയുമ്പോഴാണ് മനുഷ്യാവകാശം എന്ന വാക്കിന് അര്‍ത്ഥം കൈവരുന്നത്.
                                                              -കോഫി അന്നന്‍-

വെള്ളിയാഴ്‌ച, നവംബർ 04, 2011

മനുഷ്യവിമോചനം

ഒരു വിപ്ലവത്തിന്‍റെ മുഖ്യലക്ഷ്യം മനുഷ്യവിമോചനമാണ്.ഏതെങ്കിലും ഗഹനമായ
തത്വശാസ്ത്രത്തിന്‍റെ വ്യാഖ്യാനമോ പ്രയോഗമോ അല്ല.
                                                                                     -ഴാങ് ഷെനെ-

വ്യാഴാഴ്‌ച, നവംബർ 03, 2011

ചവിട്ടുനാടകം

കേരളത്തിൽക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു കലാരൂപമാണ്‌ ചവിട്ടു നാടകം. മദ്ധ്യകാല യൂറോപ്പിലെ നാടകരൂപങ്ങളെ ഉള്ളടക്കത്തിലും അവതരണത്തിലും അനുകരിച്ച് രൂപപ്പെടുത്തിയതാണ് ഈ ദൃശ്യകലാരൂപം.  
പോർച്ചുഗീസുകാരുടെ വരവിനുശേഷമാണ്‌ ഈ കല കേരളത്തിൽ രൂപം കൊണ്ടത്. ഉദയംപേരൂർ സുനഹദേസിനു ശേഷം ക്രൈസ്തവേതരമായ വിശ്വാസാനുഷ്ഠാനങ്ങളിൽ നിന്നും പുതുവിശ്വാസികളെ അകറ്റി നിറുത്താനായി പല നിയമങ്ങളും കർശനമായി പാലിക്കുവാൻ പുരോഹിതർ നിശ്ചയിച്ചു. കേരളീയമായ ആഘോഷങ്ങളിലും കലാരൂപങ്ങളിലും പുതുവിശ്വാസികൾ താല്പര്യം കാണിക്കുന്നതു തടയാൻ പുതിയ ആഘോഷങ്ങളും കലാരൂപങ്ങളും വൈദികർ ചിട്ടപ്പെടുത്തി. ക്രൈസ്തവപുരാവൃത്തങ്ങൾ ആധാരമാക്കിയുള്ള നാടകരൂപം ഇതിന്റെ ഭാഗമായാണ് സൃഷ്ടിക്കപ്പപ്പെട്ടത്. കാറൽമാൻചരിതം, ജനോവാചരിതം എന്നിങ്ങനെയുള്ള ഏതാനും നാടകങ്ങളാണ് അവതരണത്തിനായി എഴുതപ്പെട്ടത്.ചവിട്ടുനാടകങ്ങൾ പാശ്ചാത്യകലയുടെ അനുകരണങ്ങളാണെന്നു പറഞ്ഞുകൂടാ. യുദ്ധം,വധം, നായാട്ടു എന്നിവ യവന നാടകങ്ങളിൽ നിഷിദ്ധമാണ്. (പേജ്.14 ചവിട്ടുനാടകം: സബീനാ റാഫി)ഉദയമ്പേരൂർ സൂനഹദോസിനു മുൻപുതന്നെ മിഷണറിമാർ കേരളത്തിലെത്തിച്ചേർന്നിരുന്നു.യൂറോപ്യൻ ജ്ഞാനോദയത്തിന്റെ മഹാസിദ്ധികളായ അച്ചുകൂടവും, ചിത്രകലയും,കാവ്യനാടകാദികളുമെല്ലാം ഇവിടെ വ്യാപരിച്ചിരുന്നു.

 സവിശേഷതകള്‍

തമിഴുകലര്‍ന്ന ഭാഷയാണ്‌ ചവിട്ടുനാടകങ്ങളിൽ അധികവും ഉപയോഗിക്കുന്നത്. പലകകൾ നിരത്തിയ അരങ്ങുകളിൽ അവതരിപ്പിക്കുന്നതിനാലാകണം തട്ടുപൊളിപ്പൻ എന്നും ഇതിനു പേരുണ്ട്.ചവിട്ടുനാടകം പ്രധാനമായും താണ്ഡവപ്രധാനമാണ് .ചുവടുകൾ അടിസ്ഥാനപരമായി 12 എണ്ണമായി തരംതിരിച്ചിരിയ്ക്കുന്നു .സൽക്കഥാപാത്രങ്ങൾക്കും,ക്രൌര്യസ്വഭാവമുള്ള കഥാപാത്രങ്ങൾക്കും പ്രത്യേകം ചുവടുകൾ നിഷ്കർഷിച്ചിരിയ്ക്കുന്നു.വേഷവിധാനമാകട്ടെ കണ്ണഞ്ചിപ്പിയ്ക്കുന്നതും ഭംഗിയും, മേന്മയും ഉള്ളതുമാണ്. പടയാളികളുടെ വേഷങ്ങൾ പഴയ ഗ്രേക്കൊ-റോമൻ ഭടന്മാരെ ഓർമ്മിപ്പിയ്ക്കുന്നതുമാണ് .ആദ്യത്തെ ചവിട്ടുനാടകം’ കാറല്‍മാൻ ചരിതം’ ആണെന്നു കരുതുന്നവരുണ്ട് .

ബുധനാഴ്‌ച, നവംബർ 02, 2011

കേരള നടനം


കേരളനടനം സർഗ്ഗാത്മക നൃത്തമാണ്‌. അതേ സമയം അതിന്റെ അടിസ്ഥാനം ശാസ്തീയമാണ്‌. കഥകളിയെ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയ 'കഥകളി നടന‘മാൺ 'കേരളനടന'മായി വളർന്നത്.
ശാസ്ത്രീയമായ സർഗ്ഗാത്മക നൃത്തം, ഒരു പക്ഷെ കേരള നടനം മാത്രമായിരിക്കും. ഗുരു ഗോപിനാഥും തങ്കമണിയും ഉണ്ടാക്കിയെടുത്ത നൃത്തരൂപമാണെങ്കിലും അത് ഇന്ത്യൻ നൃത്തകലയുടെ ക്ലാസ്സിക്കൽ പാരമ്പര്യത്തിൽ വേരുറച്ച്‌ നിൽക്കുന്നു.
കേരളനടനം  ഭാരതത്തിനകത്തും പുറത്തുമുള്ള കലാസ്വാദകർക്ക്‌ കാണിച്ചു കൊടുത്തത്‌ ഇന്ത്യൻ നൃത്തകലയുടെ സാർവലൌകിക ഭാഷയാണ്‌. ഹൈന്ദവ പുരാണേതിഹാസങ്ങൾ മാത്രമല്ല, മനുഷ്യനെക്കുറിക്കുന്ന, സമൂഹത്തെ കുറിക്കുന്ന ഏതു വിഷയവും ഇന്ത്യൻ നൃത്തകലയ്ക്ക്‌ വഴങ്ങും എന്ന്‌ ആദ്യമായി തെളിയിച്ചത്‌ ഗുരു ഗോപിനാഥും അദ്ദേഹമുണ്ടാക്കിയ കേരള നടനവുമായിരുന്നു.
'നവകേരളം', 'ഗാന്ധിസൂക്തം', 'ചണ്ഡാലഭിക്ഷുകി', 'ചീതയും തമ്പുരാട്ടിയും', 'സിസ്റ്റർ നിവേദിത' എന്നിവ ആധുനികമായ സാമൂഹിക പ്രമേയങ്ങളാണ്‌ കൈകാര്യം ചെയ്യുന്നത്‌. "ശ്രീയേശുനാഥ വിജയം" ബാലെ, "ദിവ്യനാദം', 'മഗ്‌ദലനമറിയം' എന്നിവയിൽ ക്രിസ്തീയ പ്രമേയങ്ങളാണ്‌ നൃത്തരൂപത്തിലാക്കിയത്‌. ഈ പരീക്ഷണങ്ങളിലൂടെ ഭാരതീയ നൃത്തകലയുടെ, മുദ്രകളുടെ അനന്തസാദ്ധ്യതകളെ ഗുരു ഗോപിനാഥ്‌ തുറന്നു കാട്ടി.
ശിഷ്യന്മാരായ ഗുരു ഗോപാലകൃഷ്ണൻ, കേശവദാസ്‌, ഡാൻസർ തങ്കപ്പൻ, ഡാൻസർ ചെല്ലപ്പൻ, ഭവാനി ചെല്ലപ്പൻ, ഗുരു ചന്ദ്രശേഖർ, പ്രൊഫ.ശങ്കരൻ കുട്ടി തുടങ്ങി ഒട്ടേറെ പേരുടെ പ്രയത്നവും കേരള നടനത്തിന്റെ വളർച്ചയ്ക്ക്‌ സഹായകമായിട്ടുണ്ട്‌. മുപ്പതുകളിൽ കേരളനടനം പ്രചരിച്ചതോടെ  ,കേരളത്തിലും ഇന്ത്യയിലും തരംഗം തന്നെ ഉണ്ടായി. ജാതിമതഭേദമന്യേ, സ്ത്രീ പുരുഷഭേദമന്യേ ധാരാളം പേർ നൃത്തം പഠിക്കാനും നർത്തകരാവാനും തയ്യാറായി.

 എന്താണ് കേരള നടനം ?

കേരള നടനം നൃത്ത ശൈലിയെക്കുറിച്ച്‌ 'നടന കൈരളി 'എന്ന കൃതിയുടെ അവതാരികയിൽ ഗുരു ഗോപിനാഥ്‌ നൽകിയ നിർവചനം
"...... കേരളത്തിൽ ഉപയോഗിച്ചു വരുന്ന ചർമ്മവാദ്യ താള മേള ക്രമമനുസരിച്ച്‌ , ആംഗിക വാചിക ആഹാര്യ സാത്വികാദി അഭിനയ വിധങ്ങളും നൃത്തനൃത്യനാട്യങ്ങളും ഉൾക്കൊള്ളുന്നതും , കഥകളിയിൽ നിന്ന്‌ ഉണ്ടായിട്ടുള്ളതുമായ ഒരു നവീന കലാരൂപമാണ്‌ 'കേരള നടനം' അഥവാ 'കേരള ഡാൻസ്‘ " (നടന കൈരളി - ഗുരു ഗോപിനാഥ്‌ 1970).

 സവിശേഷതകൾ

  • ഒരേ സമയം സർഗ്ഗാത്മകവും ശാസ്ത്രീയവും( ക്ലാസിക്കൽ) ആയ നൃത്തരൂപമാണ്‌ കേരളനടനം.
  • ആധുനിക സംവിധനങ്ങളും ദീപവിതാനങ്ങളും ഉള്ള സ്റ്റേജിൽ അവതരിപ്പിക്കാൻ പാകത്തിലാണ്‌ കേരള നടനത്തിന്റെ അവതരണ ശൈലി.
  • ഹിന്ദു പുരാണേതിഹാസങ്ങൾ മാത്രമല്ല; ക്രിസ്തീയവും, ഇസ്ലാമികവും , സാമൂഹികവും, കാലികവുമായ എല്ലാ വിഷയങ്ങളും കേരള നടനത്തിന്‌ വഴങ്ങും .
  • പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരേപോലെ അഭ്യസിക്കാവുന്ന നൃത്തരൂപമാണ്‌. ( മോഹിനിയാട്ടവും ഭരതനാട്യവും മറ്റും അടിസ്ഥാനപരമായി സ്ത്രീകൾക്കുള്ള നൃത്തമാണ്‌) .
  • കഥാപാത്രത്തിന്‌ ഇണങ്ങുന്ന വേഷമാണ്‌ കേരളനടനത്തിൽ ഉപയോഗിക്കുക - ശ്രീകൃഷ്ണനും ക്രിസ്തുവിനും രാജാ‍വിനും ശിവനും രാക്ഷസിക്കും വേടനും മയിലിനും എല്ലാം അവരവർക്കിണങ്ങുന്ന വേഷമാണ്‌ കേരള നടനത്തിൽ. ഈ നൃത്തം ജനകീയമാവാൻ ഒരു കാരണം വേഷത്തിലുള്ള ഈ മാറ്റമാണ്‌ .
  • കഥകളിയെ പോലെ നാട്യത്തിന്‌ -നാടകീയമായ കഥാ അഭിനയത്തിന്‌ - പ്രാമുഖ്യം നൽകുന്ന നൃത്തമാണ്‌ കേരള നടനം. ഒന്നിലേറെ പേർ പങ്കെടുക്കുന്ന നൃത്തരൂപമാണത്‌. പക്ഷെ ഏകാംഗാഭിനയത്തിനും സാംഗത്യമുണ്ട്‌.
  • നിശ്ചിതമായ വേഷ സങ്കൽപമില്ലാത്തതു കൊണ്ട്‌ സാമാന്യജനങ്ങൾക്ക്‌ എളുപ്പത്തിൽ മനസ്സിലാവും. നൃത്തം അറിയുന്നവർക്കും പഠിച്ചവർക്കും മാത്രമല്ല സാധാരണക്കാരനും ആസ്വദിക്കാൻ കഴിയും എന്നതാണ്‌ ഈ നൃത്ത വിശേഷത്തിന്റെ പ്രധാന സവിശേഷത.

വ്യാഴാഴ്‌ച, ഒക്‌ടോബർ 27, 2011

മോഹിനിയാട്ടം

മോഹിനിയാട്ടം

മോഹിനിയാട്ടം കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണു്. നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യ-ലാവണ്യസമ്പന്നമായ കൈശികീവൃത്തിയിൽ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര. ഭാരതി, സാത്വതി, ആരഭടി എന്നിവയാണു മറ്റു മൂന്നു വൃത്തികൾ. രസരാജനായ ശൃംഗാരമാണു മോഹിനിയാട്ടത്തിൽ കൂടുതലായി ആവിഷ്കരിക്കപ്പെടാറുള്ളതു്. ശൃംഗാരരസപ്രകരണത്തിനു ഏറ്റവും അനുയോജ്യമായ വൃത്തിയും കൈശികിയത്രെ. മലയാളത്തിലെ ഒരേയൊരു ശാസ്ത്രീയ സ്ത്രീനൃത്തകലയായ മോഹിനിയാട്ടം ഈയിടെയായി പുരുഷന്മാരും ആടിക്കാണുന്നുണ്ടു്. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ കേരളത്തിലെ പ്രശസ്തയായ മോഹിനിയാട്ട നർത്തകിയാണ്.

വിദ്യാഭ്യാസം

വിദ്യാഭ്യാസം ജീവിതത്തിനുവേണ്ടിയുള്ള ഒരുക്കമല്ല:അത് ജീവിതം തന്നെയാണ് 
                                                                                   -ജോണ്‍ ഡ്യൂയി-

ബുധനാഴ്‌ച, ഒക്‌ടോബർ 26, 2011

സന്തോഷം

ബോധപൂര്‍വ്വം സന്തോഷം തേടുന്നതിലൂടെ അത് കൈവരിക്കാന്‍ കഴിയില്ല.പൊതുവെ അത്
മറ്റ് പ്രവര്‍ത്തികളുടെ ഉപോല്പന്നമാണ്.
                                                                            -ആല്‍ഡസ് ഹക്സിലി-


ചൊവ്വാഴ്ച, ഒക്‌ടോബർ 25, 2011

പ്രതിഫലം


ഞാന്‍ നേടിയ രാജ്യങ്ങളോ,ഭീമമായ സമ്പത്തോ,പ്രതാപമോ ഒക്കെക്കൂടി
എന്‍റെ അമ്മയ്ക്ക്,പ്രതിഫലമായി കൊടുത്താലും,അവര്‍ പത്തുമാസം
എന്നെ ഗര്‍ഭം ചുമന്നതിന്‍റെ ചുമട്ടുകൂലിക്ക് തികയില്ല
                                      -അലക്സാണ്ടര്‍ ദ ഗ്രേറ്റ്-

തിങ്കളാഴ്‌ച, ഒക്‌ടോബർ 24, 2011

മുത്തുകള്‍

ആനന്ദത്തിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ട് നമ്മള്‍ പൊക്കികൊണ്ടുവരുന്നത് മുത്തുകളേക്കാള്‍
കൂടുതല്‍ ചരലായിരിക്കും
                                                                                                         -ബല്‍സാക്ക്-


ഞായറാഴ്‌ച, ഒക്‌ടോബർ 23, 2011

പണത്തിന് പറയാനുള്ളത്

നിന്റെ ഒളിത്താവളത്തില്‍
നിന്നെന്നെ അകറ്റിനിര്‍ത്തുക
നിന്റെ കടമിടപാടുകളില്‍
എന്നെ കരുവാക്കിമാറ്റുക
നിന്റെ സന്തോഷചരടില്‍
എന്നെ കോര്‍ത്ത് രസിക്കുക
നിന്റെ കണ്ണീര്‍കയങ്ങളില്‍
എന്നെ മറന്ന് ദു:ഖമകറ്റുക
നിന്റെ ഇരുകരതലങ്ങളില്‍
എന്നെ അടിച്ചമര്‍ത്താതിരിക്കുക
നിന്റെ സഞ്ചാരപഥങ്ങളില്‍
എന്നെ പാഥേയമാക്കുക
നിന്റെ രോഗാതുരത്തില്‍
എന്നെ സാന്ത്വനമാക്കുക
നിന്റെ ശ്വാസം നിലക്കന്നനിലയില്‍
എന്നെ നീ ഒസ്യത്താക്കുക

ശനിയാഴ്‌ച, ഒക്‌ടോബർ 22, 2011

വിദ്യാലയം

കുറഞ്ഞത് ആയിരം പുസ്തകങ്ങളെങ്കിലുമുള്ള,എളുപ്പത്തില്‍ എത്തിപ്പെടാവുന്ന ഗ്രന്ഥാലയമില്ലാത്ത
വിദ്യാലയം വിദ്യാലയമേ അല്ല.മരുന്നുകുപ്പികളില്ലാത്ത ചികിത്സാലയം പോലെ,കലവറയില്ലാത്ത
അടുക്കള പോലെ

-എച്ച്.ജി.വെല്‍സ്-

വെള്ളിയാഴ്‌ച, ഒക്‌ടോബർ 21, 2011

പുരോഗതി

പുരോഗതിയെക്കുറിച്ച് അധികം സംസാരിക്കുന്നവര്‍ വലിപ്പം നോക്കിയാണ്;ഗുണം നോക്കിയല്ല അതിനെ അളക്കുന്നത്
-ജോര്‍ജ് സന്തായന-

വ്യാഴാഴ്‌ച, ഒക്‌ടോബർ 20, 2011

വിശ്വാസം

മറ്റൊരാളുടെ തിന്മയിലുള്ള വിശ്വാസം അവനവന്റെ നന്മയെക്കുറിച്ച് വിശ്വാസമുണ്ട് എന്നതിനുള്ള
ഉത്തമമായ തെളിവാണ്
-മൊണ്ടെയ്ന്‍ -

ബുധനാഴ്‌ച, ഒക്‌ടോബർ 19, 2011

സ്വാതന്ത്ര്യം

ഒരു സത്യത്തിന് പരിപൂര്‍ണമായ സ്വാതന്ത്ര്യം അനുവദിച്ചില്ലെങ്കില്‍ സ്വാതന്ത്ര്യം പൂര്‍ണമാകില്ല
-വാക്ളാവ് ഹാവല്‍ -

ചൊവ്വാഴ്ച, ഒക്‌ടോബർ 18, 2011

പ്രതീക്ഷ

ജയിക്കണമെങ്കില്‍ ജയിക്കുമെന്ന് നിങ്ങള്‍ നിശ്ചയമായും പ്രതീക്ഷിക്കുക തന്നെ വേണം
- റിച്ചാര്‍ഡ് ബാക്ക്-

തിങ്കളാഴ്‌ച, ഒക്‌ടോബർ 17, 2011

ആട്ടിന്‍പറ്റം

തന്‍റെയും ആട്ടിന്‍പറ്റത്തിന്‍റെയും താല്‍പര്യം ഒന്നാണെന്ന് ആട്ടിന്‍പറ്റത്തെ ബോദ്ധ്യപ്പെടുത്താന്‍
ആട്ടിടയന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കും - സ്നെന്താള്‍ -

കുഞ്ഞുണ്ണിക്കവിതകള്‍

കുഞ്ഞുണ്ണിക്കവിതകള്‍
വായന
വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചു വളര്‍ന്നാല്‍ വിളയും
വായിക്കാതെ വളര്‍ന്നാല്‍ വളയും
മഴ
തുള്ളിപ്പാഞ്ഞു വരുന്ന മഴ
തുള്ളിക്കൊരു കുടമെന്ന മഴ
കൊള്ളാമീമഴ കൊള്ളരുതീമഴ
കൊള്ളാം കൊള്ളാം പെയ്യട്ടെ

മഴച്ചൊല്ലുകള്‍

1.മഴ ഇല്ലാഞ്ഞാല്‍ മരങ്ങള്‍ ഉണങ്ങും
2.മഴ നനയാതെ പുഴയില്‍ ചാടി
3.മഴ നിന്നാലും മരം പെയ്യും
4.മഴ പെയ്താല്‍ പുഴയറിയും
5.മഴ പെയ്താല്‍ നിറയാത്തത് കോരി ഒഴിച്ചാല്‍ നിറയുമോ?
6.മഴയുമില്ല വിളയുമില്ല
7.മഴയെന്നു കേട്ടാല്‍ മാടു പേടിക്കുമോ?
8.മവയൊന്നു പെയ്താല്‍ മരമേഴുപെയ്യും
9.മഴ വീണാല്‍ സഹിക്കാം മാനം വീണാലോ?
10.മാക്രി കരഞ്ഞാല്‍ മഴ പെയ്യുമോ?
11.മുച്ചിങ്ങം മഴയില്ലെങ്കില്‍ അച്ചിങ്ങം മഴയില്ല
12.തിരുവാതിര ഞാറ്റില്‍ അമൃതമഴ
13.തിരുവാതിരയില്‍ നൂറുമഴയും നൂറുവെയിലും
14.കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും നെല്ല് മുളയ്ക്കും
15.മകരത്തില്‍ മഴ പെയ്താല്‍ മലയാളം മുടിയും

മാപ്പിളച്ചൊല്ലുകള്‍

മലബാറിലെ മുസ്ലിങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ചൊല്ലുകള്‍
1.കളിച്ചുകളിച്ച് വല്ലിപ്പാന്‍റെ താടിക്ക് പിടിച്ച് കളിക്കല്ലേ
2.ബല്യപെരുന്നാളും വെള്ളിയാഴ്ചയും ഒന്നിച്ച് വന്നിട്ടും
ബാപ്പ പള്ളിക്ക് പോയിട്ടില്ല.
3.പയ്ച്ചോന്‍റെ പൊരേല് പയഞ്ചോറിരിക്കൂല.
4.ഓതിയ കിതാബല്ലേ ഓതൂ
5.ചാത്തപ്പനെന്ത് മഹ്ശറ? (മഹ്ശറ- പരലോകം)
6.മുസീബത്തിന്‍റെ നായ മൂത്താപ്പാനേം കടിച്ചു (മുസീബത്ത്- ആപത്ത്)
7.പജ്ജ്ന് കാണാന്‍ മൊഞ്ചുണ്ട്,പാലില്ല,പെങ്ങളെ?( പജ്ജ്-പശു)
8.പൊര നന്നായി,വടക്ക്ണി പറ്റീല(വടക്ക്ണി-അടുക്കള)
9.പടച്ചോനെ പേടിച്ചില്ലെങ്കിലും പടപ്പുകളെ പേടിക്കണം
10.തര്‍ക്കത്തിന് ബര്‍ക്കത്തില്ല(ബര്‍ക്കത്ത്-ഐശ്വര്യം)
11.ബര്‍ക്കത്തുകെട്ടവന്‍ തൊട്ടതെല്ലാം ഹലാക്ക്(ഹലാക്ക്-ദുരിതം)
12.കുട്ട്യോളല്ലേ പൈച്ചിട്ടല്ലേ നെയ്ച്ചോറല്ലേ ബെയ്ച്ചോട്ടെ
13.ഹറാമ്പിറന്നോന്‍ എവ്ടാണേലും പറേപ്പിക്കും(ഹറാമ്പിറന്നോന്‍-ലക്ഷണംകെട്ടവന്‍)
14.ഹലാക്കിന്‍റെ അവലും കഞ്ഞീം
15.മൊല്ലാക്കാക്ക് അയ്ക്കല്ല് കെട്ടല്ലേ(അയ്ക്കല്ല്-മന്ത്രവാദച്ചരട്)
16.ഇപ്പോ മൂത്താപ്പാക്ക് കൊയമ്പാ നല്ലത്
17.പിരിശം മൂത്താലെങ്ങ്നെ അരിശം തീര്‍ക്കും
18.കണ്ണകലുമ്പോള്‍ ഖല്‍ബകലും(ഖല്‍ബ്-മനസ്സ്)
19.അന്ത്രുപ്പാപ്പാക്കെന്ത് അമാവാസി?
20.നേര് പറഞ്ഞാ ബാപ്പ ഉമ്മാനെ തല്ലും;ഇല്ലെങ്കി ബാപ്പ പട്ടിയിറച്ചി തിന്നും
21.കോയാമ്മൂന്‍റെ നെയ്ച്ചോറ് കുട്ട്യസ്സന്‍റെ നഞ്ച്
22 പള്ളിയിലിരുന്നാല്‍ പള്ളേ പോകില്ല

ഞായറാഴ്‌ച, ഒക്‌ടോബർ 16, 2011

ജീവിത വിജയം

Chi Nth A

പൂക്കള്‍

നിങ്ങള്‍ക്ക് എല്ലാ പൂക്കളും ഇറുത്തെടുക്കാനാവും എന്നാലും വസന്തത്തിന്‍റെ വരവിനെ
തടയാനാവില്ല.                                                                          - പാബ്ളോ നെരൂദ -

ശനിയാഴ്‌ച, ഒക്‌ടോബർ 15, 2011

ആലോചന

ദാഹിച്ചു മരിക്കാറാവുമ്പോള്‍ കിണറ് കുഴിക്കുന്നതിനെക്കുറിച്ച്  ആലോചിക്കാന്‍ നന്നെ വൈകിയിരിക്കും.
                                                                                                                                           - ജാപ്പനീസ് പഴമൊഴി-






വെള്ളിയാഴ്‌ച, ഒക്‌ടോബർ 14, 2011

മൊഴിമ


പച്ചക്കറിപ്പഴഞ്ചൊല്ലുകള്‍
1)ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങുക
2)കുലം മുടിയാന്‍ നേരത്ത് മുച്ചീര്‍പ്പന്‍ കുലയ്ക്കുക
3)ഏട്ടിലെ ചുരയ്ക്ക കറിക്കാക
4)വാഴ നനയുമ്പോള്‍ ചീരയും നനയും
5)പതിരില്ലാത്ത കതിരില്ല
6)അടയ്ക്ക മടിയില്‍ വയ്ക്കാം കവുങ്ങായാലോ?
7)ഞവര നട്ടാല്‍ തൊവര മുളയ്ക്കില്ല
8)ഊന്ന് കുലയ്ക്കില്ല വാഴയേ കുലയ്ക്കൂ
9)ഒരു ചക്കയിട്ടപ്പോള്‍ മുയല്‍ ചത്തെന്നുകരുതി ചക്കയിടുമ്പോഴെല്ലാം
  മുയല്‍ ചാകുമോ?
10)കണ്ണന്‍ വാഴച്ചുവട്ടില്‍ കദളിവാഴയുണ്ടാകുമോ?
11)ചുട്ടി നട്ടാല്‍ കണ്ണന്‍ വിളയുമോ?
12)കുഞ്ഞോളം ചെത്തിയാല്‍ ചുള ഒന്ന്
13)കൈതയുടെ കായ്ക്കും മുള്ളുണ്ട്
14)ചക്കപ്പഴം മുറിക്കുന്നിടത്ത് ഈച്ചകൂടും
15)ചുണ്ടക്കാ കാല്‍പ്പണം ചുമട്ടുകൂലി മുക്കാല്‍പ്പണം
16)തേങ്ങാ പത്തരച്ചാലും താളല്ലേ കറി?
17)നെല്ലില് പതിരും ചൊല്ലില് പിഴവും
18)മത്ത കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ല
19)മാമ്പൂ കണ്ടും മക്കളെ കണ്ടും മദിക്കരുത്
20)വായ് വാഴപ്പഴം കൈ കാട്ടുചേന
21)വിത്തെടുത്ത് കുത്തരുത്
22)വിത്തുഗുണം പത്തുഗുണം
23)വിതച്ചത് കൊയ്യും
24)മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ്ങാ വീണ പോലെ
25)സമ്പത്തുകാലത്ത് തൈ പത്തു വച്ചാല്‍ ആപത്തുകാലത്ത് കാ
  പത്തു തിന്നാം

വ്യാഴാഴ്‌ച, ഒക്‌ടോബർ 13, 2011

പ്രതിസന്ധി

ഇന്നു വലിയ പ്രതിസന്ധിയായിത്തോന്നുന്ന കാര്യങ്ങള്‍ നാളെയാലോചിക്കുമ്പോള്‍ വെറും
തമാശയായിത്താന്നിയേക്കും                                                    -എച്ച്.ജി.വെല്‍സ്-

ബുധനാഴ്‌ച, ഒക്‌ടോബർ 12, 2011

കടങ്കഥകള്‍ 2

         കടങ്കഥകള്‍
1..അക്കരനിക്കും ചില്ലിത്തെങ്ങ്
 ഇക്കരനിക്കും  ചില്ലിത്തെങ്ങ് 
  കൂട്ടിമുട്ടും   ചില്ലിത്തെങ്ങ്
2.അങ്ങോട്ടോടും ഇങ്ങോട്ടോടും
 നേരെനിന്ന്  സത്യം ചൊല്ലും
3.അടി ഇന്ദ്രിയം കെട്ടിയ കെട്ടുപോലെ
 മുടി  താമരപ്പൂവിന്‍റെ മൊട്ടുപോലെ
4. അട്ടത്തുണ്ടൊരു  കൊട്ടത്തേങ്ങ
  തല്ലിപൊളിക്കാന്‍ കൊത്തുവാളില്ല
5.അത്തക്കം പിത്തക്കം നാലാള്
  തപ്പിട്ടുകൊട്ടാന്‍ രണ്ടാള്
  എത്തിപ്പിടിക്കാനൊരാള്
6. ആകാശത്ത് പറക്കും പരുന്ത്
  പരുന്തിന്‍റെ കാലിലോ വെള്ളിവള
7 .ആനയെക്കെട്ടാന്‍   മരമുണ്ട്     
  കടുക് പൊതിയാന്‍ ഇലയില്ല
8. ആയിരം കോമരം ഒന്നിച്ചുതുള്ളുമ്പം
   ആശാരിച്ചെക്കന്‍ തടഞ്ഞുനിര്‍ത്തി
9  .ആയിരം വള്ളി  അരുമവള്ളി
   വെള്ളത്തിലിട്ടാല്‍ ചീയാത്തവള്ളി
10. ആലിന്മേല്‍ പോയോനാറായിരം കടം
   നൂലിന്മേല്‍ പോയോന് നൂറായിരം കടം
11. ഇക്കര നില്‍ക്കും തുഞ്ചാണി
 . അക്കര നില്‍ക്കും തുഞ്ചാണി
    കൂട്ടിമുട്ടും   തുഞ്ചാണി
12  .ഇല കാരക കോരക
     പൂ സന്നം പിന്നം
     കാ കച്ചറ പിച്ചറ
13.  ഇല്ലിക്കൊമ്പത്തില്ലിക്കൊമ്പ-
    ത്തീശോ മാപ്പിള തീ പൂട്ടി
14.  ഉണ്ണും കുഞ്ഞി ഉറങ്ങും കുഞ്ഞി
    ചുമരും ചാരി നിക്കും കുഞ്ഞി
15.   എന്നും കുളിക്കും ഞാന്‍
      മഞ്ഞളും തേക്കും ഞാന്‍
      എന്നാലും ഞാന്‍ കരിക്കട്ടപോലെ
16.    എല്ലാ കാളക്കും മണ്ടക്കുകൊമ്പ്
      മഞ്ഞക്കാളയ്ക്ക് പള്ളക്കു കൊമ്പ്
16.   കടലാസു കലയല്ല
     ചുടുചോര നിറമാണ്
     വിടരില്ല  കൊഴി.യില്ല-
     യൊരുനാളും മലരേത്
17.   കാണാന്‍ നല്ലൊരു പൊന്‍തളിക
     പണയം വെക്കാന്‍ പറ്റില്ല
18.   കിക്കിലുക്കും കിലുകിലുക്കും
     ഉത്തരത്തില്‍ ചത്തിരിക്കും
19.   കുണ്ടുകുളത്തിലെ വെള്ളോം വറ്റി
     വര്‍ണപൈങ്കിളി ചത്തും പോയി
20.   കൊച്ചിയിലുണ്ടൊരു കൊച്ചമ്മ
     തൊട്ടാലല്‍പ്പം തുടിവാടും