ചൊവ്വാഴ്ച, ഫെബ്രുവരി 05, 2013

അഹിംസ


ചരിത്രം പരിശോധിക്കുമ്പോള്‍ അതിപ്രാചീനകാലം മുതല്‍
ഇന്നുവരെ മനുഷ്യന്‍ ക്രമാനുഗതമായിഅഹിംസയിലേക്കും
ആത്മവിദ്യയിലേക്കും പുരോഗമിക്കുകയായിരുന്നുവെന്ന്
നമുക്ക് മനസ്സിലാക്കാം.നമ്മുടെ പിതാമഹന്മാര്‍
 നരമാംസഭുക്കുകളായിരുന്നു.കുറെ കഴിഞ്ഞ്
ആ ജീവിതത്തില്‍ മടുപ്പ് തോന്നിയപ്പോള്‍ അവര്‍
വേട്ടയാടി ജീവിക്കാന്‍ തുടങ്ങി,കുറെ നാള്‍ കഴിഞ്ഞപ്പോള്‍
 അവര്‍ കൃഷിയിലേക്ക്ശ്രദ്ധതിരിച്ചു.ആഹാരത്തിനുവേണ്ടി
 അമ്മയായ ഭൂമിദേവിയെആശ്രയിച്ചുതുടങ്ങി.അലഞ്ഞുനടക്കുന്ന
 ജീവിതമുപേക്ഷിച്ച് പരിഷ്കൃതമായ ഒരു ജീവിതം ആരംഭിച്ചു.
ഗ്രാമങ്ങളും നഗരങ്ങളും സ്ഥാപിക്കപ്പെട്ടു.ഒരു കുടുംബത്തിലെ
അംഗമെന്ന നിലയില്‍നിന്ന് സമൂഹത്തിലെയും
രാഷ്ട്രത്തിലെയുംഅംഗമെന്ന നിലയിലേക്ക് അവര്‍
 ഉയര്‍ന്നു.ഇതെല്ലാംഅഹിംസയുടെവികാസത്തെയുംഹിംസയുടെ സങ്കോചത്തെയുമാണ്സൂചിപ്പിക്കുന്നത്.ഇതല്ലായിരുന്നു
 കഥയെങ്കില്‍ താഴ്ന്ന ജീവിവര്‍ഗ്ഗങ്ങള്‍പലതും
 ഇല്ലാതായതുപോലെ മനുഷ്യവര്‍ഗ്ഗവും എന്നേ
നാമാവശേഷമായേനേ
എല്ലാ പ്രവാചകന്മാരും സത്യം,ഐക്യബോധം,
സാഹോദര്യം,നീതിതുടങ്ങിയ പാഠങ്ങള്‍ പഠിപ്പിച്ചത്
 ഇതുകൊണ്ടാണ്.അവയെല്ലാം അഹിംസയുടെ
വിവിധ ധര്‍മ്മങ്ങളുമാണ്.  -ഗാന്ധിജി-