തിങ്കളാഴ്‌ച, നവംബർ 03, 2014

കൊസ്രാക്കൊള്ളി



കൊസ്രാക്കൊള്ളിയെന്ന പദപ്രയോഗം മലയാളഭാഷയോളം തന്നെ പഴക്കമുണ്ടെന്ന് തോന്നുന്നു.അവനൊരു കൊസ്രാക്കൊള്ളിയാണെന്ന് പറഞ്ഞാല്‍ അവനൊരു കുഴപ്പക്കാരനാണെന്നാണ് വയ്പ്.
                           കേരളത്തില്‍ പണ്ടുണ്ടായിരുന്ന ഒരു ഭൂമിയളവാണ് കസറ.ബ്രിട്ടീഷുകാരുടെ സര്‍വേ വരുന്നതിനു മുമ്പ് ഈ രീതിയാണ് സ്വീകരിച്ചിരുന്നത്.ഏകദേശം പത്തടി നീളം വരുന്ന ദണ്ഡാണ് അളവുകോലായി ഉപയോഗിച്ചിരുന്നത്.ഈ അളവു കോലിന്‍റെ പേരാണ് കസറാക്കൊള്ളി.കസറ നടത്തി അതിര്‍ത്തി തിരിക്കാന്‍ നാട്ടിയ കമ്പ് പിന്നീട് കൊസ്രാക്കൊള്ളിയായി.ഈ കമ്പിന് സ്ഥാനചലനം ഉണ്ടായാല്‍ രാജവാഴ്ചയുടെ കാലത്ത് കഠിനശിക്ഷയുണ്ടാകുമെന്ന് ഭയന്ന് ആളുകള്‍ ഈ കമ്പിനടുത്തേക്ക് പോകാന്‍ ഭയപ്പെട്ടിരുന്നു..കസറയില്‍ നിന്നു തന്നെയായിരിക്കണം കച്ചറ യെന്ന പദം ലോപിച്ചത്