ബുധനാഴ്‌ച, ഒക്‌ടോബർ 05, 2011

കടങ്കഥകള്‍


1)അകമില്ല പുറമില്ല ഞെട്ടില്ല വട്ടയില
2)അകത്തു തിരിതെറുത്തു പുറത്തു മുട്ടയിട്ടു
3)അകത്തു പോയപ്പോള്‍ പച്ച പുറത്തു വന്നപ്പോള്‍ ചുവപ്പ്
4)അപ്പാട്ടെ പട്ടിക്ക് മുമ്പോട്ട് വാല്
5)ആയിരം ആള്‍ക്കാര്‍ക്കൊരു കെട്ട്
6)ആയിരം കിളിക്ക് ഒരു കൊക്ക്
7)ആയിരം കുഞ്ഞുങ്ങള്‍ക്കൊരു അരഞ്ഞാണ്‍
8)ആരാലുമടിക്കാത്ത മുറ്റം
9)ഇരുട്ടു കാട്ടില്‍ കുരുട്ടു പന്നി
10)ഇത്തിരി മുറ്റത്തഞ്ചാളുകള്‍
11)ഇത്തിരിപോന്ന വായ പറ പോലെ വയറ്
12)ഈച്ച തൊടാത്തൊരിറച്ചിക്കഷണം
13)ഉടുതുണിയിടാത്തവന്‍ കുടചൂടി നില്‍ക്കുന്നു
14)ഉദിച്ചു വരുന്ന ഭഗവാനെ പിടിച്ചു രണ്ടടി
15)എല്ലുണ്ട് വാലുണ്ട് വെള്ളം തടയാന്‍ കഴിവുണ്ട്
16)എന്നെ തൊട്ടാല്‍ തൊടുന്നവന്‍ നാറും
17)എന്നെ തൊട്ടാല്‍ തൊട്ടവനെ തട്ടും
18)എല്ലാം തിന്നും എല്ലാം ദഹിക്കും വെള്ളം തൊട്ടാല്‍ പത്തി താഴും
19)ഒരമ്മ പെറ്റ മക്കളെല്ലാം തൊപ്പിക്കാര്‍
20)ഒറ്റക്കാലന്‍ ചന്തയ്ക്കു പോയി
21)ഒരു കുപ്പിക്കു രണ്ടു കുഴി
22) ഒരു കുപ്പിയില്‍ രണ്ടെണ്ണ
23)ആന കേറാ മല ആളു കേറാ മല ആയിരം കാന്താരി പൂത്തിറങ്ങി
24)ആശാരി മൂശാരി തൊടാത്തമരം വെള്ളത്തിലിട്ടാല്‍ ചീയാത്ത മരം