ബുധനാഴ്‌ച, നവംബർ 09, 2011

ക്വിസ് കോര്‍ണര്‍

ലോകത്തിന്‍ ആദ്യമായി ആവിയന്ത്രത്തിന്റെ മാതൃക സൃഷ്‌ടിച്ചത്‌ 1784 ല്‍ സ്‌കോട്ട്‌ലന്റുകാരനായ എന്‍ജിനീയര്‍ വില്യം മര്‍ഡോക്കാണ്‌. ആ മാതൃകയാണ്‌ പില്‍ക്കാലത്ത്‌ 4.5 ടണ്‍ ഭാരവും ഡ്രൈവറെയും വഹിക്കാവുന്ന ആവിയന്ത്രമായി പരിവര്‍ത്തനപ്പെടുത്തിയത്‌.
ആദ്യത്തെ ആവികൊണ്ടു പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ കണ്ടെത്തിയത്‌ ബ്രിട്ടീഷ്‌ ഖനി എന്‍ജിനീയറായ റിച്ചാര്‍ഡ്‌ ട്രവിത്തിക്‌ ആണ്‌. റെയില്‍പാതയിലൂടെ ഭാരം വഹിക്കാവുന്ന കാറുകളും ലോക്കോമോട്ടീവും ഉള്‍പ്പെടുന്ന തീവണ്ടി സംവിധാനമായിരുന്നു അത്‌. ആവികൊണ്ടു പ്രവര്‍ത്തിക്കുന്ന ആ തീവണ്ടിയുടെ വേഗത കേവലം മണിക്കൂറില്‍ 4 കലോമീറ്റര്‍ മാത്രമായിരുന്നു.
അക്കാലത്ത്‌ ഇരുമ്പും തടിയും ഉപയോഗിച്ച്‌ നിര്‍മിച്ച തീവണ്ടി പാതയിലൂടെ ഭാരത്തിന്റെ സമതുലിത വിന്യാസത്തോടെ ആവിയന്ത്രം സുഗമമായി നീങ്ങുക എന്നതായിരുന്നു വെല്ലുവിളി. നിരവധി ചിത്രങ്ങള്‍ ഉപയോഗിച്ച്‌ ശരിയായി ഭാരവിന്യാസം സാധ്യമായ ആദ്യത്തെ പാത നിര്‍മിച്ച്‌ വിജയകരമായി പരീക്ഷിച്ചത്‌ 1820 ല്‍ ഇംഗ്ലീഷ്‌ സിവില്‍-മെക്കാനിക്കല്‍ എന്‍ജിനീയര്‍ ജോര്‍ജ്‌ സ്റ്റീഫന്‍സനാണ്‌. ഇംഗ്ലണ്ടിലെ ഹെറ്റോണ്‍ മുതല്‍ സുന്‍സര്‍ലാന്റ്‌ വരെ പാതയുടെ ദൈര്‍ഘ്യം 8 മൈലായിരുന്നു.