ബുധനാഴ്‌ച, ഒക്‌ടോബർ 05, 2011

വെള്ളം -ചൊല്ലുകള്‍


1.പല തുള്ളി പെരുവെള്ളം
2.നിറകുടം തുളുമ്പില്ല
3.വെള്ളവും വാക്കും അധികമാവരുത്
4.വെള്ളമുണ്ടെങ്കിലേ കര നന്നാക്കേണ്ടൂ
5.വെള്ളം കാഞ്ഞതായാലും തീ കെടുത്തും
6.ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും
7.നായ് നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ
8.നീന്താനറിയാത്ത മാടിനേ വെള്ളംകൊണ്ടുപോകും
9.താണനിലത്തേ നീരോടൂ
10.വെള്ളവും കോപവും താണനിലങ്ങളില്‍
11.വെള്ളത്താല്‍ വെട്ടിയാല്‍ വേര്‍തിരിയുമോ?
12.വെള്ളത്തിലാഴുന്നവന് പുല്ലും പിടിവള്ളി
13.വെള്ളം കീഴോട്ട് തീ മേലോട്ട്
14.വെള്ളത്തില്‍ കിടക്കുന്ന തവള വെള്ളം കുടിക്കാതിരിക്കുമോ?
15.വെള്ളം പോകുന്ന വഴിയേ മീനും
16.വെള്ളത്തില്‍ വിളഞ്ഞ ഉപ്പ് വെള്ളത്തില്‍ തന്നെ അലിയും
17.വെള്ളമില്ലാ ദിക്കില്‍ വള്ളമോടുമോ?
 18.വെള്ളക്കേടും വെയില്‍ക്കേടും കൊണ്ട് അകായിലെ കളത്തില്‍ നെല്ലില്ല
19.വെള്ളമൊഴുകിപ്പോയിട്ട് ചിറയെന്തിന്?
20.വെള്ളത്തില്‍ കിട്ടിയത് വെള്ളത്തില്‍ തന്നെ പോകും