ചൊവ്വാഴ്ച, സെപ്റ്റംബർ 09, 2014

ക്ണാപ്പന്‍

മലയാള ഭാഷയില്‍ പ്രചുര പ്രചാരം നേടിയ പ്രയോഗമാണ് "ക്ണാപ്പന്‍".കേരളത്തില്‍ കാലദേശങ്ങള്‍ക്കതീതമായി ഇന്നും
 ഈ പ്രയോഗം നിലനില്‍ക്കുന്നു."വകതിരിവില്ലാത്തവന്‍","കാര്യവിവരമില്ലാത്തവന്‍"
എന്നെല്ലാമിതിന് അര്‍ത്ഥമുണ്ട്.1920 കാലത്ത് മലബാറിലെ പോലീസുകാര്‍ പലതരം ദുരിതങ്ങളെപ്പറ്റി മദിരാശി ഗവര്‍ണര്‍ക്കു നിവേദനം കൊടുത്തിരുന്നു.പോലീസുകാര്‍ക്കിടയില്‍ അസംതൃപ്തിയും അസ്വസ്ഥതയും പടരുന്നുവെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷ് സര്‍ക്കാര്‍ ഐ.സി.എസ് ഉദ്യോഗസ്ഥനായ എ.ആര്‍.നാപ്പി(Knapp )നെ പ്രശ്നം
പഠിക്കാന്‍ചുമതലപ്പെടുത്തി.നാപ്പിന്‍റെ റിപ്പോര്‍ട്ടനുസരിച്ച് പല പരിഷ്ക്കാരങ്ങളും പിന്നീടുണ്ടായെങ്കിലും നിര്‍ദ്ദശങ്ങള്‍ പോലീസുകാര്‍ക്കിടയില്‍ അസംതൃപ്തിയുണ്ടാക്കി.ഇതിന്‍റെ ഫലമായി അവര്‍ക്കിടയില്‍ കൊള്ളരുതാത്ത പരിഷ്ക്കാരം എന്നയര്‍ത്ഥത്തില്‍ "ക്ണാപ്പ് പരിഷ്ക്കാരം" എന്ന ശൈലി രൂപപ്പെട്ടത്.ക്ണാപ്പന്‍ വിവരമുള്ള ബ്രിട്ടീഷ് സര്‍ക്കാര്‍ ഐ.സി.എസ് ഉദ്യോഗസ്ഥനാണെങ്കിലും പരിഷ്കാരം വകക്കുകൊള്ളാത്തതായില്ലേ.പാവം നാപ്പ് സായിപ്പ് അറിയുന്നുണ്ടോ അദ്ദേഹത്തിന്‍റെ പേര് മലയാളി അസ്ഥാനത്താക്കിയത്