മഹദ് വചനങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മഹദ് വചനങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഞായറാഴ്‌ച, സെപ്റ്റംബർ 27, 2015

കൂഞ്ഞുണ്ണി മൊഴികൾ

ഓർക്കാൻ തുടങ്ങുന്നതോടെ
മനുഷ്യൻ മറക്കാൻ തുടങ്ങും

നന്നാകുക ഒന്നാകുക
ഒന്നാകുക നന്നാകുക

ലക്ഷ്യം നന്നാവണം കർമ്മം നന്നാകണം
മാർഗമതിനേക്കാൾ നന്നാകണം

അറിവുകൊണ്ടും അലിവു കൊണ്ടും
അകം നിറയ്ക്കുക

ഒരു കാര്യം പഠിക്കൂമ്പാൾ
പത്തു കാര്യം പഠിഞ്ഞീടും

ചൊവ്വാഴ്ച, ഫെബ്രുവരി 05, 2013

അഹിംസ


ചരിത്രം പരിശോധിക്കുമ്പോള്‍ അതിപ്രാചീനകാലം മുതല്‍
ഇന്നുവരെ മനുഷ്യന്‍ ക്രമാനുഗതമായിഅഹിംസയിലേക്കും
ആത്മവിദ്യയിലേക്കും പുരോഗമിക്കുകയായിരുന്നുവെന്ന്
നമുക്ക് മനസ്സിലാക്കാം.നമ്മുടെ പിതാമഹന്മാര്‍
 നരമാംസഭുക്കുകളായിരുന്നു.കുറെ കഴിഞ്ഞ്
ആ ജീവിതത്തില്‍ മടുപ്പ് തോന്നിയപ്പോള്‍ അവര്‍
വേട്ടയാടി ജീവിക്കാന്‍ തുടങ്ങി,കുറെ നാള്‍ കഴിഞ്ഞപ്പോള്‍
 അവര്‍ കൃഷിയിലേക്ക്ശ്രദ്ധതിരിച്ചു.ആഹാരത്തിനുവേണ്ടി
 അമ്മയായ ഭൂമിദേവിയെആശ്രയിച്ചുതുടങ്ങി.അലഞ്ഞുനടക്കുന്ന
 ജീവിതമുപേക്ഷിച്ച് പരിഷ്കൃതമായ ഒരു ജീവിതം ആരംഭിച്ചു.
ഗ്രാമങ്ങളും നഗരങ്ങളും സ്ഥാപിക്കപ്പെട്ടു.ഒരു കുടുംബത്തിലെ
അംഗമെന്ന നിലയില്‍നിന്ന് സമൂഹത്തിലെയും
രാഷ്ട്രത്തിലെയുംഅംഗമെന്ന നിലയിലേക്ക് അവര്‍
 ഉയര്‍ന്നു.ഇതെല്ലാംഅഹിംസയുടെവികാസത്തെയുംഹിംസയുടെ സങ്കോചത്തെയുമാണ്സൂചിപ്പിക്കുന്നത്.ഇതല്ലായിരുന്നു
 കഥയെങ്കില്‍ താഴ്ന്ന ജീവിവര്‍ഗ്ഗങ്ങള്‍പലതും
 ഇല്ലാതായതുപോലെ മനുഷ്യവര്‍ഗ്ഗവും എന്നേ
നാമാവശേഷമായേനേ
എല്ലാ പ്രവാചകന്മാരും സത്യം,ഐക്യബോധം,
സാഹോദര്യം,നീതിതുടങ്ങിയ പാഠങ്ങള്‍ പഠിപ്പിച്ചത്
 ഇതുകൊണ്ടാണ്.അവയെല്ലാം അഹിംസയുടെ
വിവിധ ധര്‍മ്മങ്ങളുമാണ്.  -ഗാന്ധിജി-

ശനിയാഴ്‌ച, ഏപ്രിൽ 07, 2012

വൃക്ഷങ്ങള്‍

''വൃക്ഷങ്ങള്‍ കവിതകളാണ്
ഭൂമി ആകാശത്തിലെഴുതിയവ.
നാമവയെ വെട്ടിമുറിച്ചിടുന്നു
നമ്മുടെ പൊള്ളത്തരങ്ങള്‍
കോറിയിടാന്‍ മാത്രം...''
ഖലീല്‍ ജിബ്രാന്‍

ചൊവ്വാഴ്ച, ഏപ്രിൽ 03, 2012

ആത്മാവ്

അനുഭവം വെളിപ്പെടുത്തുന്നത് ആത്മാവ് അവബോധമല്ലാതെ മറ്റൊന്നുമല്ലെന്നാണ്.ആര്‍ക്കാണോ
മഹത്തായ അവബോധമുള്ളത് അവര്‍ക്ക് മഹത്തായ ആത്മാവുണ്ടാകും.ആത്മാവ് മഹത്തായതായി
മാറുമ്പോള്‍ അത് എല്ലാ അതിരുകളും കടന്നുപോകും.എല്ലാ വസ്തുക്കളുടെയും ആത്മാക്കള്‍ അതിനു
വിധേയമാകുകയും ചെയ്യും
                                              -ജലാലുദ്ദീന്‍ റൂമി -

ചൊവ്വാഴ്ച, ഫെബ്രുവരി 28, 2012

അധ്യാപകര്‍

അച്ഛനമ്മമാരേക്കാള്‍ ആദരവ് അര്‍ഹിക്കുന്നവരാണ് അധ്യാപകര്‍ .അച്ഛനമ്മമാര്‍ ജന്മം നല്‍കുന്നതേയുള്ളൂ. അധ്യാപകരാണ് എങ്ങനെ നല്ലവരായി ജീവിക്കണമെന്ന കല അഭ്യസിപ്പിക്കുന്നത്.                                                                 -അരിസ്റ്റോട്ടില്‍ -

തൊഴില്‍

നിങ്ങള്‍ പ്രണയിക്കന്ന തൊഴില്‍ തന്നെ തിരഞ്ഞെടുക്കുക.അങ്ങനെയായാല്‍ ജീവിതത്തിലൊരിക്കലും   നിങ്ങള്‍ക്ക് തൊഴിലെടുക്കേണ്ടിവരികില്ല                                             -കണ്‍ഫ്യൂഷ്യസ്-

സത്യം

അനിഷ്ടമുണ്ടാക്കിയേക്കാമെങ്കിലും സത്യസന്ധനായ ഒരാള്‍ സത്യം വിളിച്ചുപറയുന്നു.പൊങ്ങച്ചക്കാരന്‍  അനിഷ്ടമുണ്ടാകട്ടെ ഏന്നു കരുതിയും അതുചെയ്യുന്നു.                               
                                                             -വില്യം ഹാസ്ലിറ്റ്-

ഭ്രാന്ത്

ഒരു മനുഷ്യന് അല്പം ഭ്രാന്ത് വേണം. അല്ലെങ്കില്‍ അവര്‍ ഒരിക്കലും കയര്‍ മുറിച്ചുമാറ്റി സ്വതന്ത്രരാവാന്‍ ധൈര്യപ്പെടുകയില്ല.                                                                    -നിക്കോസ് കസന്ദ്സാക്കിസ്-

പ്രധാന ലക്ഷ്യം

മതത്തിന്‍റെ പ്രധാന ലക്ഷ്യം മനുഷ്യനെ സ്വര്‍ഗത്തില്‍ എത്തിക്കുകയെന്നതല്ല;സ്വര്‍ഗത്തെ അവനിലേക്ക് എത്തിക്കുകയെന്നതാണ്.                                                    -തോമസ് ഹാര്‍ഡി -

ചിന്തകള്‍

നമ്മള്‍ നമ്മുടെ ചിന്തകളുടെ നിര്‍മിതിയാണ്. അതുകൊണ്ട് ചിന്തിക്കുന്നതിനെക്കുറിച്ച് സൂക്ഷ്മത പുലര്‍ത്തുക.വാക്കുകള്‍ രണ്ടാമതേ വരുന്നുള്ളൂ.ചിന്തകള്‍ ജീവിക്കുന്നു;അവ ബഹുദൂരം  സഞ്ചരിക്കുന്നു.                                                                                                                       -സ്വാമി വിവേകാനന്ദന്‍ -

ഞായറാഴ്‌ച, ഫെബ്രുവരി 26, 2012

സ്ഥിതിവിവരക്കണക്ക്

വസ്തുതകള്‍ ഇളക്കാന്‍ കഴിയാത്തവയാണ്.പക്ഷേ കുറേക്കൂടി വഴക്കമുള്ളതാണ് സ്ഥിതിവിവരക്കണക്ക്                                         -മാര്‍ക്ക്ട്വൈന്‍ -

തിങ്കളാഴ്‌ച, ഫെബ്രുവരി 20, 2012

വില

പ്രവര്‍ത്തിക്കാതിരിക്കുന്നതിന് കൊടുക്കേണ്ടുന്ന വില,ഒരു പിഴവ് വരുത്തുന്നതിന് കൊടുക്കേണ്ടുന്നതിനേക്കാള്‍ എത്രയോ അധികമാണ്                 -മെയ്സ്റ്റര്‍ എക്ഹാര്‍ട്ട്-      

ചൊവ്വാഴ്ച, ഫെബ്രുവരി 14, 2012

ധാരാളം

ഭൂരിപക്ഷത്തില്‍ പെടാന്‍ ബുദ്ധിയുള്ള ആള്‍ സമയം ചെലവിടേണ്ടതില്ല.നിര്‍വചനമനുസരിച്ച് തന്നെ   അതിന് ധാരാളം പേരുണ്ട്                                       -ജി.ഏച്ച്.ഹാര്‍ഡി-

തിങ്കളാഴ്‌ച, ഫെബ്രുവരി 13, 2012

ശൂന്യസ്ഥലം

കളിമണ്ണ് കുഴച്ച് നാം കുടം ഉണ്ടാക്കുന്നു പക്ഷേ അതിനകത്തെ ശൂന്യസ്ഥലമാണ് നമുക്ക് വേണ്ടതിനെ  വഹിക്കുന്നത്                                                    -ലാവോത് സെ-                        

ശനിയാഴ്‌ച, ഫെബ്രുവരി 11, 2012

സാന്നിധ്യം

ഈശ്വരനെ ഭയപ്പെടുന്നവര്‍ അവിടുത്തോട് സഹായം ആവശ്യപ്പെടുന്നു.ഈശ്വരനെ സ്നേഹിക്കുന്നവരാകട്ടെ ഹൃദയത്തില്‍ ഒരു നിമിഷം വിട്ടുമാറാത്ത സാന്നിധ്യമാകാന്‍ ആവശ്യപ്പെടുന്നു                            - ഈശ്വര ചന്ദ്രവിദ്യാസാഗര്‍ -                                                                                                                                         

വെള്ളിയാഴ്‌ച, ഫെബ്രുവരി 10, 2012

സ്നേഹം

നിങ്ങളുടെ ശത്രുവിനെ നശിപ്പിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗം അയാളെ നിങ്ങളുടെ സുഹൃത്താക്കി മാറ്റുക എന്നതാണ്. ഏത് ശത്രുവിനേയും കീഴടക്കാന്‍ ഏറ്റവും നല്ല ദൈവീക വഴി സ്നേഹമാണ്.
                                                                 - എബ്രഹാം ലിങ്കണ്‍ -


വെള്ളിയാഴ്‌ച, ഡിസംബർ 30, 2011

മനുഷ്യന്‍

“സത്യം, ഹൃദയശുദ്ധി, നി:സ്വാര്‍ത്ഥത എന്നീ ഗുണങ്ങളുള്ള മനുഷ്യനെ പരാജയപ്പെടുത്താന്‍ യാതൊരു ശക്തിക്കും സാധ്യമല്ല“

                                                             സ്വാമി വിവേകാനന്ദന്‍

കര്‍മ്മം

“എന്താണ് ചെയ്തിരിക്കുന്നതെന്ന് നോക്കുക.അല്ലാതെ ആരാണ് ചെയ്തിരിക്കുന്നതെന്നു നോക്കി വിധി കല്പിക്കരുത്“
                                                       ഡോ:എസ്.രാധാകൃഷ്ണന്‍

ദാനം

“നിങ്ങള്‍ക്ക് വേണ്ടാത്തത് നിങ്ങള്‍ ആര്‍ക്കെങ്കിലും കൊടുക്കുന്നുവെങ്കില്‍ അത് ദാനമേയല്ല“
                                                                         -മദര്‍ തെരേസ-

ചൊവ്വാഴ്ച, ഡിസംബർ 20, 2011

വിജയങ്ങള്‍

ജീവിതത്തിന്റെ വിജയങ്ങള്‍ സമ്പത്തിന്റെയോ ആഗ്രഹങ്ങളുടെയോ മാനദണ്ഡങ്ങളനുസരിച്ച് അളക്കരുത്.നിങ്ങളുടെ ഏതെങ്കിലുമെരാഗ്രഹം സാധിച്ചെന്ന് കരുതി ഒരു പ്രവര്‍ത്തി വിജയമാകില്ല. അങ്ങനെ ധരിക്കുമ്പോള്‍ വിജയത്തെ നിങ്ങള്‍ തെറ്റായി കണക്കാക്കുന്നു. ചെറുതായി മനസ്സിലാക്കുന്നു.ഏതൊരു വിജയവും വിജയമാകണമെങ്കില്‍ ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങളുടെ ആന്തരജീവിതത്തെ കുറെക്കൂടി മെച്ചപ്പെടുത്തുന്നതാകണം.അഥവാ അതിലൂടെ  കുറെക്കൂടി ഉയര്‍ന്ന കാഴ്ചപ്പാട് ജീവിതത്തെപ്പറ്റി ഉണ്ടാകണം.അല്ലാത്ത  വിജയങ്ങള്‍ആദ്യം തരുന്ന സന്തോഷങ്ങള്‍ക്കുശേഷം ദുഃഖം പ്രദാനം ചെയ്യുന്നു.അതിനാല്‍ യതാര്‍ത്ഥ വിജയങ്ങള്‍ക്ക് പരിശ്രമിക്കാം.നേട്ടങ്ങള്‍ കിടക്കുന്നത് പുറത്തല്ല;നിങ്ങള്‍ക്കുള്ളിലാണ്.ആ നിങ്ങളെ തേച്ചുമിനുക്കിയെടുക്കുന്നതാകട്ടെ ഓരോ വിജയവും
                                         -മഹാത്മാ ഗാന്ധി-